ഇടുക്കി അസംബ്ലി നിയോജകമണ്ഡലത്തിലെ സ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തകങ്ങളുടെ വിതരണം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
ഇടുക്കി അസംബ്ലി നിയോജകമണ്ഡലത്തിലെ സ്കൂൾ ലൈബ്രറികൾക്കുള്ള പുസ്തകങ്ങളുടെ വിതരണം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക നീക്കിവെച്ചാണ് സ്കൂളുകൾക്ക് പുസ്തകങ്ങൾ നൽകിയത്. മന്ത്രിയുടെ ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ സ്കൂൾ അധികൃതർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.ഇടുക്കി അസംബ്ലീ നിയോജക മണ്ഡലത്തിലെ അമ്പതോളം സ്കൂളുകൾക്കാണ് സ്കൂൾ ലൈബ്രറികൾക്ക് ആവശ്യമായ പുസ്തകങ്ങൾ വിതരണം ചെയ്തത്. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും തുക നീക്കി വെച്ചാണ് ലൈബ്രറികൾക്ക് ആവശ്യമായ പുസ്തകങ്ങൾ നൽകിയത്. 50 പുസ്തകങ്ങൾ വീതം വിതരണം ചെയ്തു. പുസ്ത വിതരണോദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.ചെറുതോണിയിൽ മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫീസിൽ നടന്ന ചടങ്ങിൽ സ്കൂൾ അധികൃതർ പുസ്തകങ്ങൾ ഏറ്റുവാങ്ങി.ഗ്രാമപഞ്ചായത്തംഗം സിജി ചാക്കോ പൊതുപ്രവർത്തകരായ ജോസ് കുഴികണ്ടം, ജോസ് പാലത്തിനാൽ, ഷിജോ തടത്തിൽ, എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

