തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പനീർ സെൽവം ഡിഎംകെയിൽ ചേർന്നു; സ്റ്റാലിന്റെ നേതൃത്വത്തിൽ വൻ വരവേൽപ്പ്

Feb 27, 2026 - 11:16
 0
തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ഒ.പനീർ സെൽവം ഡിഎംകെയിൽ ചേർന്നു; സ്റ്റാലിന്റെ നേതൃത്വത്തിൽ വൻ വരവേൽപ്പ്
This is the title of the web page

തമിഴ്നാട് മുൻമുഖ്യമന്ത്രിയും അണ്ണാഡിഎംകെ പാർട്ടി കോ ഓർഡിനേറ്ററും ആയിരുന്ന ഒ.പനീർസെൽവം ഡിഎംകെയിൽ ചേർന്നു. മുഖ്യമന്ത്രി എം.കെ.സ്റ്റാലിനെ സന്ദർശിച്ച ശേഷമാണ് ഒപിഎസ് ഡിഎംകെ അംഗത്വം സ്വീകരിച്ചത്. നിലവിലുള്ള എംഎൽഎ സ്ഥാനം രാജിവയ്ക്കും. സ്റ്റാലിന്റെ നേതൃത്വത്തിൽ വലിയ സ്വീകരണമാണ് ഒപിഎസിനായി പാർട്ടി ആസ്ഥാനത്ത് ഒരുക്കിയത്. 

ഏറെ നാളായി പാർട്ടിക്ക് പുറത്താണ് പനീർശെൽവം. എൻഡിഎ സഖ്യത്തിൽ ചേർന്നെങ്കിലും പിന്നീട് മുന്നണി വിട്ടു. രാഷ്ട്രീയമായി ഒറ്റപ്പെടുത്താൻ എന്തു തെറ്റാണു ചെയ്തതെന്നു ഒ.പനീർസെൽവം എഐഎഡിഎംകെ നേതൃത്വത്തോട് ചോദിച്ചിരുന്നു. ജയലളിതയുടെ മരണശേഷം മുഖ്യമന്ത്രിയാകാൻ തനിക്കു താൽപര്യമില്ലായിരുന്നു. പലരും നിർബന്ധിച്ചാണു മുഖ്യമന്ത്രിയാക്കിയത്. അതിനുശേഷം അപമാനിച്ച് ആ സ്ഥാനത്ത് നിന്നു പുറത്താക്കിയെന്നും പനീർസെൽവം പറഞ്ഞിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow