തിരുവല്ലയില്‍ റൂഫിംഗ് തൊഴിലാളിക്ക് സൂര്യാഘാതം ഏറ്റു

Feb 27, 2026 - 10:06
 0
തിരുവല്ലയില്‍ റൂഫിംഗ് തൊഴിലാളിക്ക് സൂര്യാഘാതം ഏറ്റു
This is the title of the web page

തിരുവല്ലയിലെ കുറ്റൂരില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ റൂഫിംഗ് ജോലി ചെയ്യുന്നതിനിടെ തൊഴിലാളിക്ക് സൂര്യാഘാതം ഏറ്റു.കുറ്റൂർ തെങ്ങേലി നടുവിലേ വീട്ടില്‍ മുരളീധരൻപിള്ള (58) നാണ് സൂര്യാഘാതം ഏറ്റത്.കുറ്റൂർ ശാസ്താനടക്കിയ സമീപത്ത് മധുസൂദനൻ പിള്ള എന്നയാളുടെ വീടിൻറെ മേല്‍ക്കൂരയുടെ റൂഫിംഗ് ജോലി ചെയ്യുന്നതിന് ഇടയാണ് സൂര്യാഘാതം ഏറ്റത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ആയിരുന്നു സംഭവം. ഇയാളുടെ മുഖത്തും കാലിലും നെഞ്ചിലുമായാണ് പൊള്ളല്‍ ഏറ്റത്. മുരളീധരൻ പിള്ള തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. റൂഫിംഗ് ജോലി ചെയ്യുന്നതിനിടെ രണ്ടുവർഷം മുമ്പ് സമാനമായ തരത്തില്‍ മുരളീധരൻ പിള്ളയ്ക്ക് സൂര്യഘാതം ഏറ്റിരുന്നു

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow