ഇടുക്കി മണ്ഡലത്തിലെ 34 ഗ്രാമീണ റോഡുകൾ നവീകരിക്കുന്നു; 6.90 കോടി രൂപ അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിൻ
ഇടുക്കി: നിയോജക മണ്ഡലത്തിലെ വിവിധ ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനും നിർമ്മാണത്തിനുമായി 6.90 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ആകെ 34 പ്രവൃത്തികൾക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.
മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെയും മുനിസിപ്പാലിറ്റികളിലെയും റോഡുകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിലൂടെ യാത്രാക്ലേശത്തിന് വലിയ പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു. പ്രവൃത്തികളുടെ ടെണ്ടർ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നിർമ്മാണം ആരംഭിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
അനുമതി ലഭിച്ച പ്രധാന പ്രവൃത്തികൾ താഴെ പറയുന്നവയാണ്:
പുല്ലുകണ്ടം - ബീനാമോള്‍ സ്റ്റേഡിയം - പണിക്കന്‍കുടി - റോഡ് ടാറിങ് 25 ലക്ഷം
പുല്ലുകണ്ടം ക്വാറി റോഡ് 25 ലക്ഷം
കൈലാസം -പേണ്ടാനംപടി റോഡ് 15 ലക്ഷം
മൈലപ്പുഴ - മക്കുവള്ളി റോഡ് 30 ലക്ഷം
ചെറിയപാലം -എം.വി.ഐ.പി അറക്കുളം റോഡ് 20 ലക്ഷം
വഞ്ചിക്കവല - ഗിരിജ്യോതി റോഡ് 20 ലക്ഷം
ഉദയാസിറ്റി - ആര്യപള്ളി റോഡ് 20 ലക്ഷം
തടിയമ്പാട് - പള്ളിക്കുന്നേല്‍ കവല മരിയാപുരം റോഡ് ടാറിംഗ് 20 ലക്ഷം
കൊട്ടേരിപ്പടി - ബദാംകവല ഡബിള്‍ കട്ടിംഗ് റോഡ് 20 ലക്ഷം
പാറക്കുളങ്ങരപടി - കണ്ടത്തില്‍പടി റോഡ് 15 ലക്ഷം
മേവടപടി - ബദാംകവല റോഡ് 15 ലക്ഷം
നാരകക്കാനം - തകരപ്പിള്ളിമേട് റോഡ് 30 ലക്ഷം
ചേലച്ചുവട് - പാണ്ടന്‍പ്ലാക്കല്‍ - പെരിയാര്‍ വാലി എസ്.റ്റി കോളനി റോഡ് 25 ലക്ഷം
തിരുതാളിപ്പടി - തകരപള്ളിമേട് റോഡ് 20 ലക്ഷം
കാര്മ്മല്‍പ്പടി - നെല്ലിപ്പാറ സൊസൈറ്റിപ്പടി റോഡ് 20 ലക്ഷം
ഒഴുകയില്‍പടി സെന്‍റ് ജോണ്‍സ് റോഡ് 25 ലക്ഷം
പുളിയډല അമ്പലമേട് അമ്പലപ്പാറ റോഡ് 25 ലക്ഷം
നമ്പ്യാപറമ്പില്‍ റോഡ് ബൈപാസ് - കുന്തളംപാറ റേഷന്‍കട പടി - ശാന്തിനഗര്‍ പടി - കൊച്ചുകുടിപടി റോഡ് 20 ലക്ഷം
കല്ലേപ്പാലം കുരിശടി റോഡ് 15 ലക്ഷം
മുളകരമേട് -അങ്കണവാടി പള്ളിപ്പടി റോഡ് 15 ലക്ഷം
കൊങ്ങിണിപ്പടവ് കൊവേന്തപ്പടി റോഡ് 15 ലക്ഷം
പള്ളിപ്പടി-പ്ലാവിലപ്പടി റോഡ് 15 ലക്ഷം
കല്ല്യാണത്തണ്ട്- ന്യൂറോഡ് 15 ലക്ഷം
ഒറിസപ്പടി - നിര്‍മ്മല്‍ജ്യോതിപ്പടി റോഡ് 15 ലക്ഷം
പാലക്കട പുതിയ പാലം റോഡ് 25 ലക്ഷം
ലബ്ബക്കട - കാവടിക്കവല റോഡ് 20 ലക്ഷം
തെക്കേകടുപ്പില്‍ മീന്‍കത്തിപടി റോഡ് 20 ലക്ഷം
സുന്ദരിക്കവല - കറുകയില്‍കോളനി റോഡ് 20 ലക്ഷം
ചെമ്പന്‍കുന്നേല്‍ പടി - വാസുപറമ്പിന്‍പടി ലിങ്ക് റോഡ് 15 ലക്ഷം
കനകക്കുന്ന് പുത്തന്‍കുരിശ് ചന്ദനക്കവല റോഡ് 20 ലക്ഷം
ഇലപ്പള്ളി കണ്ണിക്കല്‍ റോഡ് 20 ലക്ഷം
മൈലാടി കോട്ടയംകുന്ന് റോഡ് 20 ലക്ഷം
പുത്തേട് മൈലാടുംപാറ കൂവപ്പള്ളി റോഡ് 20 ലക്ഷം
കരിക്കന്‍തോളം - ക്ഷേത്രപ്പടി റോഡ് 30 ലക്ഷം





