അഞ്ചാം മൈല്‍ - കൊന്നത്തടി ടൗണ്‍ - വിമലസിറ്റി റോഡ് നവീകരണത്തിന് 5 കോടി: മന്ത്രി റോഷി അഗസ്റ്റിന്‍.ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് റോഡ് മെച്ചപ്പെടുത്തും
തിരുവനന്തപുരം: ഇടുക്കി നിയമസഭാ മണ്ഡലത്തിലെ പ്രധാന റോഡുകളില്‍ ഒന്നായ അഞ്ചാം മൈല്‍ - കൊന്നത്തടി ടൗണ്‍ - വിമലസിറ്റി റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 5 കോടി രൂപ ഭരണാനുമതി നല്‍കിയതായി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 2പൊതുമരാമത്ത് വകുപ്പിനെയാണ് പദ്ധതിയുടെ നിര്‍വ്വഹണ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.
ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ റോഡ് പുനര്‍നിര്‍മിക്കുന്നതാണ് പദ്ധതി. ഇതോടൊപ്പം കലുങ്കുകളും ഐറിഷ് ഓടകളും അടക്കമുള്ള അനുബന്ധ സിവില്‍ ജോലികളും പൂര്‍ത്തീകരിക്കും. ഇടുക്കി മണ്ഡലത്തിലെ യാത്രാസൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ പദ്ധതി മന്ത്രി റോഷി അഗസ്റ്റിന്റെ ഇടപെടലിനെ തുടര്‍ന്ന് അടിയന്തരമായി ഭരണാനുമതി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. ഈ റോഡിന്റെ നവീകരണം പൂര്‍ത്തിയാകുന്നതോടെ മേഖലയിലെ ജനങ്ങളുടെ യാത്രാപ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്ന് മന്ത്രി പറഞ്ഞു.





