ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മഹിളാ സഭ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ.എ. ഉദ്ഘാടനം ചെയ്തു.

Feb 26, 2026 - 16:25
Feb 26, 2026 - 17:01
 0
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് മഹിളാ സഭ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ.എ. ഉദ്ഘാടനം ചെയ്തു.
This is the title of the web page

2026-27വാർഷിക പദ്ധതി രൂപീകര ണത്തിൻ്റെ ഭാഗമായാണ് ഇരട്ടയാർ വനിതാ സാംസ്കാരിക നിലയത്തിൽ വച്ച് മഹിളാസഭ ചേർന്നത്. സ്ത്രീകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ഗ്രാമസഭയ്ക്ക് മുമ്പ് നടക്കുന്ന ഗ്രാമ പഞ്ചാത്തിലെ സ്ത്രീകളുടെ യോഗമാണ് മഹിളാ സഭ.വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേരിക്കുട്ടി പൗലോസ് അധ്യക്ഷയായിരുന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ.എ. ഉദ്ഘാടനം ചെയ്തു. 

ഗ്രാമപഞ്ചായത്ത് സെക്രട്ടറി ധനേഷ് ബി.പദ്ധതി അവതരണവും കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അനു ജോയി വിഷയാവതരണവും നടത്തി.പദ്ധതി അവതരണം നടത്തി. ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ഗീത സാബു ഗ്രൂപ്പുതല ചർച്ച നയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഇലിപ്പുലിക്കാട്ട്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റോസമ്മ മാത്യു, പഞ്ചായത്തംഗങ്ങളായ രാജി ഹരികുമാർ, ജിഷ ഷാജി ചുക്കുറുമ്പേൽ, മിനി പ്രതീഷ്,ഷീബ അജയ്,CDS ചെയർപേഴ്സൺ മഞ്ജു തോമസ് മരങ്ങാട്,CDS വൈസ് ചെയർപേഴ്സൺ ബീന വർഗീസ്,ഐസിഡിഎസ് സൂപ്പർവൈസർ ലിസി ജേക്കബ് തുടങ്ങിയവർ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow