വാർഷിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

Feb 26, 2026 - 15:42
Feb 26, 2026 - 17:09
 0
വാർഷിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ നടന്നു
This is the title of the web page

വാർഷിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ നടന്നു.സെമിനാറിൽ വികസന പ്രവർത്തനങ്ങളുടെ കരട് രേഖ സമർപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാലസിംഗ് കെ ഉദ്ഘാടനം ചെയ്തു .ബ്ലോക്ക് പഞ്ചായത്തിന്റെ വാർഷിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനായി ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിദഗ്ധർ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി നടത്തുന്ന ചർച്ചാസമ്മേളനമാണ് ബ്ലോക്ക് പഞ്ചായത്ത് വികസന സെമിനാർ. കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ തുടങ്ങിയ വിവിധ മേഖലകളിലെ വികസന ആവശ്യങ്ങൾ ചർച്ച ചെയ്യുകയും, കരട് പദ്ധതിരേഖ വിപുലമായ ജനകീയ പങ്കാളിത്തത്തോടെ അന്തിമരൂപം നൽകുകയുമാണ് പ്രധാന ലക്ഷ്യം.

ബ്ലോക്ക് പരിധിയിലെ വികസന പ്രശ്നങ്ങൾ കണ്ടെത്തി, അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള പദ്ധതികൾ തയ്യാറാക്കുക. പ്രാദേശിക വികസനത്തിൽ ജനങ്ങളുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിക്കുക. പഞ്ചായത്തുകളുടെ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും, ഫലപ്രദമായ വിനിയോഗം ഉറപ്പാക്കുകയും ചെയ്യുക.  കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകൾക്ക് മുൻഗണന നൽകി പദ്ധതികൾ രൂപീകരിക്കുക എന്നതാണ് വികസന സെമിനാർ കൊണ്ട് ഉദ്ദേശിക്കുന്നത്.ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാലസിംഗ് കെ ഉദ്ഘാടനം ചെയ്തു .

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ സംഘടിപ്പിച്ച വികസന സെമിനാറിൽ ബ്ലോക്ക് പഞ്ചായത്തിന് കീഴിലുള്ള മുഴുവൻ ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡണ്ട് മാർ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ ജീവനക്കാർ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow