നരിയൻ പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൽ പതിനാറാമത് 'കിഡ്സ് ഫെസ്റ്റ്' സംഘടിപ്പിച്ചു.
നരിയൻ പാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിൽ പതിനാറാമത് 'കിഡ്സ് ഫെസ്റ്റ്' സംഘടിപ്പിച്ചു.
കിഡ്സ് ബ്ലാസ്റ് 2026 എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബലസിംഗ് കെ പരിപാടി ഉദ്ഘാടനം ചെയ്തു ......
നാരിയൻപാറ മന്നം മെമ്മോറിയൽ ഹൈസ്കൂളിനോട് അനുബന്ധമായി കിഡ്സ് വണ്ടർലാൻഡ് എന്ന പേരിൽ പ്രവർത്തിക്കുന്ന പ്രീ പ്രൈമറി വിഭാഗം കുട്ടികളുടെ 2025- 26 അധ്യായന വർഷത്തിലെ ഫെസ്റ്റ് ആണ് സംഘടിപ്പിച്ചത്. സ്കൂൾ ഹാളിൽ വച്ച് നടത്തിയ പരിപാടി കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാലസിംഗ് ഉദ്ഘാടനം ചെയ്തു.
രാവിലെ പതാക ഉയർത്തി.തുടർന്ന് കിഡ്സ് ബ്ലാസ്റ്റ് എന്നപേരിൽ കുട്ടികളുടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. തുടർന്നാണ് പൊതുസമ്മേളനം നടത്തിയത്. സ്കൂൾ മാനേജർ ബി ഉണ്ണികൃഷ്ണൻ നായർ അധ്യക്ഷനായിരുന്നു.കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗം ജോമോൻ തെക്കേൻ സമ്മാനദാനവും എൻഡോമെന്റ് വിതരണം നടത്തി.തുടർന്ന് വെള്ളിലാംകണ്ടം ഓലിക്കൽ കളരി സംഘത്തിലെ ജഗദീഷ് ആശാനേ ചടങ്ങിൽ വച്ച് ആദരിച്ചു സ്കൂൾ പ്രധാന അധ്യാപിക എൻ ബിന്ദു മുഖ്യ പ്രഭാഷണം നടത്തി.പിടിഎ പ്രസിഡണ്ട് അജേഷ് വി ടി എസ് പ്രദീപ്കുമാർ ജോബി അന്ന് ഉമ്മൻ ആകാശ് പ്രമോദ് ഗൗരി ശങ്കർ എന്നിവർ സംസാരിച്ചു.

