രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും;വയനാട് ഭവന പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കും

Feb 26, 2026 - 11:34
 0
രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തും;വയനാട് ഭവന പദ്ധതിയുടെ ശിലാസ്ഥാപനം നിര്‍വഹിക്കും
This is the title of the web page

വയനാട്ടില്‍ കോണ്‍ഗ്രസ് നിർമ്മിച്ച്‌ നല്‍കുന്ന വീടുകളുടെ തറക്കല്ലിടല്‍ ചടങ്ങില്‍ പങ്കെടുക്കാൻ കോണ്‍ഗ്രസ് എംപിമാരായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇന്ന് കേരളത്തിലെത്തുംകല്‍പ്പറ്റയില്‍ നടക്കുന്ന ചടങ്ങില്‍ രാഹുല്‍ ഗാന്ധി വീടുകളുടെ തറക്കല്ലിടും. പ്രിയങ്ക ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കും.രാവിലെ കണ്ണൂരില്‍ എത്തുന്ന രാഹുല്‍ പേരാവൂരില്‍ നടക്കുന്ന കർഷക യോഗത്തില്‍ പങ്കെടുത്ത ശേഷമാകും കല്‍പ്പറ്റയിലേക്ക് പോകുക. വയനാട്ടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിയായ പ്രിയങ്ക രാവിലെ കലക്ടറേറ്റില്‍ നടക്കുന്ന ദിശ യോഗത്തില്‍ പങ്കെടുക്കും. തുടർന്ന് ഉച്ചയ്ക്ക് 1:30 ന് കല്‍പ്പറ്റ എംപി ഓഫീസില്‍ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോണ്‍സ് ടീമിനായുള്ള (ആർആർടി) നൂതന ഉപകരണങ്ങള്‍ കൈമാറും.

നാളെ രാവിലെ കാളികാവ് സർവീസ് സഹകരണ ബാങ്കിന്റെ ലബോറട്ടറി ഉദ്ഘാടനത്തിന് ശേഷം ഉച്ചകഴിഞ്ഞ് കൈതപ്പൊയില്‍ (തിരുവമ്പാടി) എംഇഎസ് സ്‌കൂളിന്റെ രജത ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും പുതിയ ബ്ലോക്കിന്റെ തറക്കല്ലിടിലും പങ്കെടുക്കുന്ന പ്രിയങ്ക ചിപ്പിലിത്തോടിലെ നിർദ്ദിഷ്ട ചുരം ബൈപാസ് റോഡ് സ്ഥലവും സന്ദർശിക്കും.ബൈരക്കുപ്പ പാലം പദ്ധതി സ്ഥലം സന്ദർശിക്കുകയും ക്‌നാനായ കത്തോലിക്കാ പള്ളിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളില്‍ പങ്കെടുക്കുകയും കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട പുല്‍പ്പള്ളിയിലെ കൂമന്റെ വസതി സന്ദർശിക്കുകയും ചെയ്യും. ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതർക്കായി മുസ്ലീം ലീഗ് നിർമ്മിച്ച വീടുകളുടെ താക്കോല്‍ ദാന ചടങ്ങിലും പ്രിയങ്ക പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow