ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു.2026-27 ജനകീയ ആസൂത്രണം നാലാം വാർഷിക പദ്ധതിയുടെ ഭാഗമായാണ് വികസന സെമിനാർ സംഘടിപ്പിച്ചത്.സെമിനാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ എ ഉദ്ഘാടനം ചെയ്തു.
'പഞ്ചായത്ത് വാർഷിക പദ്ധതിക്ക് അന്തിമരൂപം നൽകുന്നതിനായി, ലഭ്യമായ വിഭവങ്ങൾ കണക്കിലെടുത്ത് വികസന പ്രവർത്തനങ്ങൾ ഉൾപ്പെടെ ചർച്ച ചെയ്യാൻ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ എന്നിവരെ ഉൾപ്പെടുത്തിയാണ് ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചത്.പഞ്ചായത്തിലെ വിവിധ ഗ്രാമസഭകളിൽ നിന്നും സ്റ്റാൻഡിങ് കമ്മിറ്റികളിൽ നിന്നും ഉൾപ്പെടെ ഉരുത്തിരിഞ്ഞു വന്ന വിഷയങ്ങൾ ക്രോഡീകരിച്ച് കാർഷികം, ആരോഗ്യം, ദാരിദ്ര്യ ലഘൂകരണം, സാമൂഹിക നീതി തുടങ്ങിയ മേഖലകൾക്ക് മുൻഗണന നൽകുന്ന കരട് പദ്ധതി രേഖവികസന സെമിനാറിൽ അവതരിപ്പിച്ചു.
തുടർന്ന് ഇതിൽ ചർച്ച നടന്നു ഇതിനുശേഷമാണ് അന്തിമ രൂപരേഖ തയ്യാറാക്കുന്നത് ഇരട്ടയാർ വനിതാ സാംസ്കാരികത്തിൽ വച്ചാണ് വികസന സെമിനാർ സംഘടിപ്പിച്ചത്.ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ എ സെമിനാർ ഉദ്ഘാടനം ചെയ്തു.
ഇരട്ടയാർ ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ ബേബിച്ചൻ മാരുതിക്കുന്നേൽ അധ്യക്ഷൻ ആയിരുന്നു.ഇടുക്കി ജില്ലാ പഞ്ചായത്ത് അംഗം ഷൈനി സജി മുഖ്യപ്രഭാഷണം നടത്തി.വാർഷിക പദ്ധതിയുടെ അവതരണം ഗ്രാമപഞ്ചായത്ത് അംഗം മേരിക്കുട്ടി പൗലോസ് അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് റെജി ഇലിപ്പുലിക്കാട്ട് കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജൈനമ സണ്ണി .സ്റ്റെഫി ബിനു മറ്റു ഗ്രാമപഞ്ചായത്ത് അംഗങ്ങൾ പഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ സംസാരിച്ചു. വികസന സെമിനാറിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ ഉള്ള നിരവധിപേർ പങ്കെടുത്തു.



