വിവര സാങ്കേതികവിദ്യ വളർന്ന് വരുന്ന കാലഘട്ടത്തിൽ മനുഷ്യൻ വിശാലമാകേണ്ടതിന് പകരം സ്വാർത്ഥചിന്തയിൽപ്പെട്ട് ഇടുങ്ങിപ്പോവുകയാണെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ പറഞ്ഞു. വൊസാർ ഡിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന വയോജന പദ്ധതിയുടെ അഞ്ചാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Feb 26, 2026 - 09:45
 0
വിവര സാങ്കേതികവിദ്യ വളർന്ന് വരുന്ന കാലഘട്ടത്തിൽ മനുഷ്യൻ വിശാലമാകേണ്ടതിന് പകരം സ്വാർത്ഥചിന്തയിൽപ്പെട്ട് ഇടുങ്ങിപ്പോവുകയാണെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ പറഞ്ഞു.
വൊസാർ
ഡിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന വയോജന പദ്ധതിയുടെ അഞ്ചാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
This is the title of the web page

വിവര സാങ്കേതികവിദ്യ വളർന്ന് വരുന്ന കാലഘട്ടത്തിൽ മനുഷ്യൻ വിശാലമാകേണ്ടതിന് പകരം സ്വാർത്ഥചിന്തയിൽപ്പെട്ട് ഇടുങ്ങിപ്പോവുകയാണെന്ന് കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ പറഞ്ഞു.വൊസാർഡിൻ്റെ നേതൃത്വത്തിൽ നടന്നുവരുന്ന വയോജന പദ്ധതിയുടെ അഞ്ചാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കട്ടപ്പന വൊസാർഡ് ഓഡിറ്റോറിയത്തിൽ വച്ചാണ് വയോജനക്ഷേമ പദ്ധതിയുടെ അഞ്ചാംഘട്ട ഉദ്ഘാടനം സംഘടിപ്പിച്ചത്.ചടങ്ങിൽ CMI കോട്ടയം സെൻറ് ജോസഫ് പ്രോവീൻസ് പ്രൊവിൻഷ്യൽ ഫാദർ ഡോ. എബ്രഹാം വെട്ടിയാങ്കൽ അധ്യക്ഷനായിരുന്നു.കേരളത്തിലും തമിഴ്നാട്ടിലുമായി പത്ത് ജില്ലകളിലാന്ന് വൊസാർഡിൻ്റെ നേതൃത്വത്തിൽ സാധുജന സേവന കേന്ദ്രങ്ങൾ പ്രവർത്തിച്ചു വരുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വയോജനങ്ങൾ ഒറ്റപ്പെട്ട് പോകുന്ന കാലമാണിതെന്നും പണം ആവശ്യത്തിലധികം ഉള്ളതുകൊണ്ട് സന്തോഷവും സമാധാനവും കിട്ടില്ലെന്നും വയോജനങ്ങളുടെ കഴിവുകളേ കണ്ടെത്തി പൊതു സമൂഹത്തിന് വേണ്ടി പ്രയോജനപ്പെടുത്താൻ പുതിയ തലമു ശ്രമിക്കണമെന്നും കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ ജോസ് പുളിക്കൽ പറഞ്ഞു.

നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.മർച്ചന്റ് അസോസിയേഷൻ കട്ടപ്പന യൂണിറ്റ് പ്രസിഡണ്ട് സാജൻ ജോർജ്, കട്ടപ്പന ജോർജ് ഫൊറോന ദേവാലയ വികാരി ഫാദർ ജോസ് മംഗലത്ത്, വയോജന ഫെഡറേഷൻ ലീഡർ കുട്ടപ്പൻ, വൊസാർഡ് ഡയറക്ടർ ഫാദർ ജോസ് ആൻറണി അഡ്മിനിസ്ട്രേറ്റർ സുരേഷ് മംഗലത്തിൽ തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow