കട്ടപ്പനയാറിന്റെ നവീകരണ പ്രവർത്തികളുടെ നിർമ്മാണ ഉദ്ഘാടനം നാളെ (27)
ജലസേചന വകുപ്പ് മുഖേന നടപ്പിലാക്കുന്ന കട്ടപ്പനയാറിന്റെ നവീകരണ പ്രവർത്തികളുടെ നിർമ്മാണ ഉദ്ഘാടനം നാളെ (27) കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിക്കും.
തുടർന്ന് ആറിന് സമീപം നിർമ്മാണ പ്രവർത്തികൾക്ക് തുടക്കം കുറിക്കും യോഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എം.പി ,കട്ടപ്പന മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴി ,ജില്ലാ കളക്ടർ ഡോ ദിനേശൻ ചെറുവാട്ട് ,കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. ബാലസിങ്ങ്, കാഞ്ചിയാർ പഞ്ചായത്ത് പ്രസിഡന്റ് സെലിൻ തോമസ് ,വിവിധ വാർഡുകളിലെ കൗൺസിലർമാർ ,രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നേതാക്കൾ പങ്കെടുക്കും.
കട്ടപ്പന മുനിസിപ്പാലിറ്റിയിലെ കട്ടപ്പന വെസ്റ്റ് ,പള്ളിക്കവല ,ഇരുപതേക്കർ ,അമ്പലകവല ,മേട്ടുകുഴി ,കടമക്കുഴി ,തൊവരയാർ ,ഐടിഐ ഡിവിഷനുകളിലൂടെയും കാഞ്ചിയാർ പഞ്ചായത്തിലെ പുതുക്കാട് ,അഞ്ചുരുളി എന്നി വാർഡുകളിൽ കൂടിയും കടന്നു പോകുന്ന കട്ടപ്പനയാറിന്റെ ഭാഗങ്ങളാണ് നവീകരിക്കുന്നത് . 38.62 കോടി രൂപയുടെ പ്രവർത്തികൾക്കാണ് അംഗീകാരം നൽകിയിട്ടുള്ളത്.ആറിന്റെ സംഭരണ ശേഷി വർദ്ധിപ്പിക്കുക വശങ്ങളിൽ സംരക്ഷണ ഭിത്തി നിർമ്മിച്ച് സംരക്ഷിക്കുക , ചെക്ക് ഡാമുകൾ നിർമ്മിച്ച് വെള്ളപ്പൊക്കനിയന്ത്രണം നടപ്പിലാക്കുക , കൃഷിയിടങ്ങളിലേക്ക് ആവശ്യമായ ജലം ഉറപ്പാക്കുക തുടങ്ങിയവ ഈ പദ്ധതിയുടെ ഭാഗമാണ്.



