ദർശന നാടകോത്സവം ഞായറാഴ്ച; ദർശനയുടെ നാൽപ്പത്തിയേഴാം വാർഷികത്തിൻ്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് 6 മുതൽ ഏകദിന നാടകോത്സവം നടക്കും.

Feb 25, 2026 - 18:24
 0
ദർശന നാടകോത്സവം ഞായറാഴ്ച;
ദർശനയുടെ നാൽപ്പത്തിയേഴാം വാർഷികത്തിൻ്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് 6 മുതൽ ഏകദിന നാടകോത്സവം നടക്കും.
This is the title of the web page

ദർശനയുടെ നാൽപ്പത്തിയേഴാം വാർഷികത്തിൻ്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് 6 മുതൽ ഏകദിന നാടകോത്സവം നടക്കും. കട്ടപ്പന സി.എസ്.ഐ ഗാർഡനിലുള്ള വൈ എം സി എ ഹാളിൽ നടക്കുന്ന നാടകോത്സവത്തിൽ മൂന്ന് നാടകങ്ങൾ അവതരിപ്പിക്കും.

കെ.ആർ.രമേശ് രചനയും സംവിധാനവും നിർവ്വഹിച്ച് സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് പി.ജെ.ഉണ്ണികൃഷ്ണൻ അവതരിപ്പിക്കുന്ന കാണ്മാനില്ല, മീനച്ചിലാറിൻ്റെ തീരത്തുവളർന്ന നാടക പ്രവർത്തകൻ അബീഷ് ശശിധരൻ നടത്തുന്ന പുതുമയാർന്ന അവതരണമായ മീനച്ചിൽ R, ഇ.ജെ.ജോസഫിൻ്റെ രചനക്ക് ഇത്തവണത്തെ സംസ്ഥാന അവാർഡ് നേടിയ മനോജ് നാരായണൻ രംഗഭാഷ്യമൊരുക്കിയ വെളിച്ചത്തിനെന്തു വെളിച്ചം എന്നീ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow