പിഎസ്‌സി പരീക്ഷയ്ക്കുള്ള പ്രായപരിധി 4 വർഷം ഉയർത്തി; സർക്കാരിന്റെ നിർണായക നീക്കം

Feb 24, 2026 - 19:36
 0
പിഎസ്‌സി പരീക്ഷയ്ക്കുള്ള പ്രായപരിധി 4 വർഷം ഉയർത്തി; സർക്കാരിന്റെ നിർണായക നീക്കം
This is the title of the web page

തിരുവനന്തപുരം∙ പിഎസ്‌സി നിയമനങ്ങള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 40 വയസ്സാക്കി ഉയര്‍ത്തി. നിലവില്‍ 36 വയസ്സായിരുന്നു പ്രായപരിധി. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് നിര്‍ണായക തീരുമാനം. ഒബിസി സംവരണ വിഭാഗങ്ങള്‍ക്ക് 43 വയസ്സുവരെയും എസ്‌‌സി എസ്ടി വിഭാഗത്തിന് 45 വയസ്സുവരെയും അപേക്ഷിക്കാം. 

ഉദ്യോഗാര്‍ഥികളുടെ ഏറെക്കാലത്തെ ആവശ്യമാണ് സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. പങ്കാളിത്ത പെന്‍ഷന്‍ നിലവില്‍ വരുമ്പോള്‍ 56 വയസ്സായിരുന്നു സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം. പിഎസ്‌സി വഴി അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പ്രകാരം 2013 ഏപ്രില്‍ ഒന്നിന് ശേഷം നിയമിതരാകുന്ന ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സായി വര്‍ധിപ്പിച്ചിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എന്നാല്‍, പിഎസ്‌സി വഴി അപേക്ഷ സമര്‍പ്പിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 36 വയസ്സായി തരുടരുകയായിരുന്നു. ഇതാണ് ഇപ്പോള്‍ 40 ആയി വര്‍ധിപ്പിച്ചിരിക്കുന്നത്. തെലങ്കാന (46), ഗോവ (45), ആന്ധ്രാപ്രദേശ് (42), ഒഡീഷ (42), ഹരിയാന (42), ഉത്തരാഖണ്ഡ് (42), ഛത്തീസ്ഗഢ് (40), മധ്യപ്രദേശ് (40), ഉത്തര്‍പ്രദേശ് (40) എന്നിങ്ങനെയാണ് പ്രായപരിധി.

What's Your Reaction?

like

dislike

love

funny

angry

sad

wow