കൃഷി ചെയ്യാന്‍ 21-കാരന് പെട്ടെന്നൊരു മോഹം; ടെറസില്‍ ഗ്രോ ബാഗ് കൊണ്ടുവന്ന് എല്ലാമൊരുക്കി, നട്ട് പരിപാലിച്ചത് കഞ്ചാവ്

Feb 24, 2026 - 14:31
 0
കൃഷി ചെയ്യാന്‍ 21-കാരന് പെട്ടെന്നൊരു മോഹം; ടെറസില്‍ ഗ്രോ ബാഗ് കൊണ്ടുവന്ന് എല്ലാമൊരുക്കി, നട്ട് പരിപാലിച്ചത് കഞ്ചാവ്
This is the title of the web page

വീടിന്റെ ടെറസില്‍ കഞ്ചാവ് ചെടികള്‍ വളര്‍ത്തിയ സംഭവത്തില്‍ ഇരുപത്തൊന്നുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.കോഴിക്കോട് ബാലുശ്ശേരിയിലാണ് സംഭവം. തലയാട് പടിക്കല്‍ വയല്‍ ഒരുങ്കോകുന്നുമ്മല്‍ അഭിനവ് ആണ് പിടിയിലായത്. വീടിന്റെ ടെറസില്‍ പാരപ്പറ്റിനോട് ചേര്‍ന്ന് കവറുകളില്‍ നട്ട് പരിപാലിച്ചിരുന്ന രീതിയില്‍ പത്ത് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. ബാലുശ്ശേരി പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ചെടികള്‍ പിടിച്ചെടുത്തതായും കേസ് രജിസ്റ്റര്‍ ചെയ്തതായും പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇന്‍സ്‌പെക്ടര്‍ ജിതേഷിന്റെ നിര്‍ദേശ പ്രകാരം എസ്‌ഐ വിഷ്ണു, സിപിഒ അനില്‍ ജോസ്, ജൂഹി ശശികുമാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow