കട്ടപ്പന നഗരസഭയില്‍ യുഡിഎഫ് ഭരണസമിതിയുടെ താല്‍പര്യക്കാര്‍ക്ക് വീണ്ടും പിന്‍വാതില്‍ നിയമനം നല്‍കാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.

Feb 24, 2026 - 15:57
 0
കട്ടപ്പന നഗരസഭയില്‍ യുഡിഎഫ് ഭരണസമിതിയുടെ താല്‍പര്യക്കാര്‍ക്ക് വീണ്ടും പിന്‍വാതില്‍ നിയമനം നല്‍കാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
This is the title of the web page

കട്ടപ്പന നഗരസഭയില്‍ യുഡിഎഫ് ഭരണസമിതിയുടെ താല്‍പര്യക്കാര്‍ക്ക് വീണ്ടും പിന്‍വാതില്‍ നിയമനം നല്‍കാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. കട്ടപ്പന നഗരസഭയില്‍ യുഡിഎഫ് ഭരണസമിതിയുടെ താല്‍പര്യക്കാര്‍ക്ക് വീണ്ടും പിന്‍വാതില്‍ നിയമനം നല്‍കാനുള്ള തീരുമാനത്തിനെതിരെ ഡിവൈഎഫ്‌ഐ കട്ടപ്പന ബ്ലോക്ക് കമ്മിറ്റി നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. 

ബ്ലോക്ക് സെക്രട്ടറി നിയാസ് അബു ഉദ്ഘാടനം ചെയ്തു. ചൊവ്വാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തിലാണ് നിയമനം സംബന്ധിച്ച് തീരുമാനമെടുത്തത്. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിക്കുകയും വിയോജനം രേഖപ്പെടുത്തുകയും ചെയ്തിരുന്നു. പിന്‍വാതില്‍ നിയമനം നടത്താനുള്ള നീക്കം അവസാനിപ്പിക്കണമെന്നും എംപ്ലോയ്‌മെന്റ് വഴി നടത്തി സുതാര്യത ഉറപ്പാക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് എം ശിവകുമാര്‍ അധ്യക്ഷനായി. ബിബിന്‍ ബാബു, ശരത്‌ലാല്‍ സോജന്‍ എന്നിവര്‍ സംസാരിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow