ഇടുക്കിയിലെ ഭൂപ്രശ്നങ്ങളില്‍ ഇടത് വലത് മുന്നണികള്‍ ഒളിച്ചുകളി നടത്തുന്നു. ബി ഡി ജെ എസ്
ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ ഉള്‍പ്പെടെയുള്ള ജനകീയ വിഷയങ്ങളില്‍ ഇടത് വലത് മുന്നണികള്‍ ഒളിച്ചുകളി നടത്തുകയാണെന്ന് ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി. നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ
പട്ടയ പ്രശ്നങ്ങളും രൂക്ഷമായ വന്യജീവി ആക്രമണവും ഉള്‍പ്പെടെ ഇടുക്കിയിലെ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ പരസ്പരം ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്ന രാഷ്ട്രീയ നാടകമാടുകയാണ് ഇരു മുന്നണികളും നടത്തുന്നത്. കാലാകാലങ്ങളായി മാറിമാറി ഭരിച്ച് വരുന്ന ഇടത് വലത് മുന്നണികള്‍ക്ക് ഇടുക്കിയിലെ ഭൂപ്രശ്നങ്ങളില്‍ തുല്യമായ പങ്കാണുള്ളത്.
കട്ടപ്പനയിലെ ഷോപ്പ്സൈറ്റുകളുടെ കാര്യത്തിലും നിര്‍മ്മാണ നിരോധനത്തിലും വ്യക്തത വരുത്തുവാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ല.
വകുപ്പുകള്‍ തമ്മില്‍ പരസ്പരം കുറ്റപ്പെടുത്തുന്ന തരത്തിലേയ്ക്ക് ഭരിക്കുന്ന മുന്നണി മാറിയിരിക്കുന്നു. വര്‍ഗീയതയെ കൂട്ടുപിടിച്ച് ഏതു വിധേയനയും ഭരണത്തില്‍ എത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള പ്രതിപക്ഷവും ശ്രമിക്കുന്നത്.ഇടുക്കിയിലൂടെ കടന്നു പോയ ഇരു മുന്നണികളുടേയും ജാഥകള്‍ പരസ്പരം ചളി വാരിയെറിയുന്ന രാഷ്ട്രീയ പ്രചരണത്തിനപ്പുറം ജനകീയ വിഷയങ്ങളെ സൗകര്യപൂര്‍വ്വം അവഗണിക്കുകയാണ് ചെയ്തതെന്ന് കട്ടപ്പനയില്‍ കൂടിയ
ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം കമ്മിറ്റി യോഗം കുറ്റപ്പെടുത്തി.
ബി ഡി ജെ എസ് ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് പ്രസാദ് വിലങ്ങുപാറ അദ്ധ്യക്ഷനായിരുന്നു.സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സനുമായ
അഡ്വ.സംഗീത വിശ്വനാഥന്‍ യോഗം ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് അഡ്വ.പ്രതീഷ് പ്രഭ സംസ്ഥാന സമിതി അംഗങ്ങളായ
മനേഷ് കുടിക്കയത്ത് , പാര്‍ത്ഥേശന്‍ ശശികുമാര്‍ , നേതാക്കളായ
ബിനീഷ് കെ.പി. , സന്തോഷ് തോപ്പില്‍ , ജോബി വാഴാട്ട് , സന്ദീപ് ഇ. യു. , ബിനോജ് ടി.കെ., അഭിലാഷ് കാലാച്ചിറ , സിന്ധു കെ.എസ്. അശോകന്‍ കാരുവേലില്‍ , സുരേഷ് പി.സി.എന്നിവര്‍ സംസാരിച്ചു.



