കട്ടപ്പന ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം 26 മുതല്‍ നടക്കും.ക്ഷേത്രം തന്ത്രി എംഎന്‍ ഗോപാലന്‍ മുഖ്യകാര്‍മികത്വം വഹിക്കും.
കട്ടപ്പന അമ്പലകവല ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ ഉത്രം തിരുനാള്‍ മഹോത്സവം 26 മുതല്‍ മാര്‍ച്ച് 5 വരെ നടക്കും. 26ന് പതിവ് പൂജകള്‍ക്കുശേഷം വൈകിട്ട് 5ന് നടതുറക്കല്‍, 6.30ന് ദീപാരധന, തുടര്‍ന്ന് തന്ത്രിമുഖ്യന്‍ കുമരകം എം എന്‍ ഗോപാലന്‍ തൃക്കൊടിയേറ്റ് നിർവഹിക്കും, പ്രസാദവൂട്ട്, വലിയകണ്ടം വെള്ളയാംകുടി കര അവതരിപ്പിക്കുന്ന ത്രിതാളം, രാമപുരം ത്രയംബകം ഭജന്‍സ് അവതരിപ്പിക്കുന്ന രാഗധാര, മുളയിടല്‍. അത്താഴപൂജ, ശ്രീഭൂതബലി,നട അടയ്ക്കല്‍, ഭഗവാന് വെള്ളികൊണ്ടുള്ള പൂജാ പാത്രങ്ങള്‍ സമര്‍പ്പിക്കല്‍ എന്നിവയും നടക്കും
.27 ന് തിരവനന്തപുരം കലാക്ഷേത്ര അവതരിപ്പിക്കുന്ന ബാല ശ്രീകൃഷ്ണഭാരതം. 28ന് ശ്രീവിനായക സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്തസന്ധ്യ. മാര്‍ച്ച് 1ന് സുജാത പ്രതീപ് അവതരിപ്പിക്കുന്ന ആയില്യം പൂജ, പാറക്കടവ് കര അവതരിപ്പിക്കുന്ന പമ്പാതീര്‍ഥലാസ്യം, പത്തനംതിട്ട ഒര്‍ജിനല്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേള എന്നിവയും 2 ആം തിയതി ശ്രീലക്ഷമി കൈലാസ് അവതരിപ്പിക്കുന്ന ഭരതനാട്യം, ജിവ സുരേഷ് അവതരിപ്പിക്കുന്ന ശാസ്ത്രീയ നൃത്തം. ഫോക്ക് ഇന്ത്യ നാട്യമഞ്ച് ആലപ്പുഴ അവതരിപ്പിക്കുന്ന ഫോക്ക് മെഗാഷോ പടക്കളം. എന്നിവയും നടക്കും.
3ന് പൗര്‍ണമി പൊങ്കാല, കലവറ നിറയ്ക്കല്‍, കലവറ ഘോഷയാത്ര, 6.45ന് കൈകൊട്ടിക്കളി. 7ന് എം ആര്‍ രാഗസുധ അവതരിപ്പിക്കുന്ന ഭക്തി നാദമഞ്ജരി. 4ന് രാത്രി മഹാഘോഷയാത്ര,നാദവൃന്ദം ഭജന്‍സ് കട്ടപ്പന അവതരിപ്പിക്കുന്ന സ്വരസന്ധ്യ നടക്കും.എന്നിവ നടക്കും.
5 ആം തിയതി ആറാട്ട്, ആറാട്ട് ഘോഷയാത്ര, തുടര്‍ന്ന് വലിയകണ്ടം, വെള്ളയാംകുടി കര അവതരിപ്പിക്കുന്ന മെഗാതിരുവാതിര, ശ്രീഭൂതബലി, മംഗളപൂജ, കൊടിയിറക്ക്, ആറാട്ട് സദ്യ എന്നിവയും നടക്കും. ഈ വർഷത്തെ ഉത്സവം മുതൽ നിർധനരായ അവശത അനുഭവിക്കുന്ന കിടപ്പുരോഗികൾക്ക് ആശ്രയം ആവുക എന്ന ലക്ഷ്യത്തോടുകൂടി ക്ഷേത്രം കമ്മിറ്റിയുടെ തീരുമാനപ്രകാരം ഭഗവാന്റെ കാരുണ്യ സ്പർശം എന്നപേരിൽ പദ്ധതിയും ആരംഭിക്കും.വാര്‍ത്താസമ്മേളനത്തില്‍ സജീന്ദ്രന്‍ പൂവാങ്കല്‍, പി ഡി ബിനു പാറയില്‍, കൃഷ്ണന്‍കുട്ടി പി എം, മനീഷ് എം എസ്, മോഹനന്‍ ചെരുപറമ്പില്‍, ടി വി സജീവ്, വിനോദ് മുത്തലങ്ങല്‍, ദാസ് കറ്റിവീട്ടില്‍, ബിനോയി പുത്തന്‍പുരയ്ക്കല്‍, അരുണ്‍ വി രാജ്, സുനില്‍ പല്ലാരിമംഗലം, പി ബി വിജയന്‍ എന്നിവര്‍ പങ്കെടുത്തു.



