കട്ടപ്പനയ്ക്ക് വീണ്ടും അംഗീകാരത്തിന്റെ പൊൻതിളക്കം. കേരള സംസ്ഥാന സർക്കാർ റവന്യൂ വകുപ്പിന്റെ റവന്യു അവാർഡ് 2026-ഇടുക്കി ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി കട്ടപ്പന വില്ലേജ് ഓഫിസിനെ തിരഞ്ഞെടുത്തു
കട്ടപ്പനയ്ക്ക് വീണ്ടും അംഗീകാരത്തിന്റെ പൊൻതിളക്കം.കേരള സംസ്ഥാന സർക്കാർ റവന്യൂ വകുപ്പിന്റെ റവന്യു അവാർഡ് 2026-ഇടുക്കി ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി കട്ടപ്പന വില്ലേജ് ഓഫിസിനെ തിരഞ്ഞെടുത്തു .റവന്യു ദിനമായ ഫെബ്രുവരി 24 ന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രിയിൽ നിന്നും കട്ടപ്പന വില്ലേജിനുള്ള അവാർഡ് ഏറ്റുവാങ്ങും.
ഭൂമിയുമായി ബന്ധപ്പെട്ട സേവനങ്ങൾ, വിവിധ സർട്ടിഫിക്കറ്റുകൾ നൽകൽ, സർക്കാർ ഭൂമി സംരക്ഷണം, ഇലക്ഷൻ, സെൻസസ് എന്നിവയുടെ സമയബന്ധിതമായ പ്രവർത്തനങ്ങൾ, റവന്യു റിക്കവറി കളക്ഷൻ,ദൂനികുതി പിരിവ്,പോക്കുവരവ്,പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾ,ലഭിക്കേണ്ട സേവനങ്ങൾ മുഴുവൻ കാലതാമസം വരുത്താതെ ജനങ്ങളിൽ എത്തിക്കൽ എന്നിവയിലുടെ സർക്കാരിന്റെയും പൊതുജനങ്ങളുടെയും മികച്ച അഭിപ്രായം നേടിയെടുക്കുവാൻ വില്ലേജ് ഓഫീസറായ ജയൻ പി സി നേതൃത്വത്തിലുള്ള റവന്യൂ വകുപ്പ് - ഉദ്യോഗസ്ഥൻ മാരുടെ കൂട്ടായ പരിശ്രമത്തിലുടെ കഴിഞ്ഞു. ഇതാണ് ജില്ലയിലെ മികച്ച വില്ലേജ് ഓഫീസായി കട്ടപ്പന വില്ലേജ് ഓഫീസിനെ തെരഞ്ഞെടുക്കാൻ കാരണം.
തുടർച്ചയായ നാലാം വർഷമാണ് റവന്യൂ വകുപ്പിന്റെ അംഗീകാരം കട്ടപ്പനയെ തേടിയെത്തുന്നത്. ആദ്യമായാണ് മികച്ച വില്ലേജ് ഓഫീസ് എന്ന നേട്ടത്തിലേയ്ക്ക് കട്ടപ്പന വില്ലേജ് എത്തുന്നത്.2010-സെൻസസിനോ ടനുബന്ധിച്ച് മികച്ച പ്രവർത്തനം കാഴ്ച വെച്ചതിന് രാഷ്ട്രപതിയുടെ അവാർഡിന് അർഹനായ ജയൻ പി സി യ്ക്ക് കട്ടപ്പന വില്ലേജ് ഓഫീസറായി ജോലികയറ്റം ലഭിച്ചിട്ട് ആറ് മാസം ആകുന്നതേയുള്ളു.
സ്പെഷ്യൽ വില്ലേജ് ഓഫീസർമാരായ സി ആർ റെജി, പ്രവീണ പി സോമൻ, സുനിൽ കെ കെ, വില്ലേജ് അസിസ്റ്റന്റ് രവികുമാർ എം, ടൈപ്പിസ്റ്റ് ശ്രീജേഷ്,വില്ലേജ് ഫീൽഡ് അസിസ്റ്റന്റ്മാരായ ആശമോൾ, രാജേഷ്, ഓഫീസ് അസിസ്റ്റൻഡ്മാരാ ലിറ്റിൽ തെരേസ്, അനന്തകൃഷ്ണൻ, മിനി എന്നിവർ ഒറ്റമനസ്സോടെ നടത്തിയ മികച്ച പ്രവർത്തനങ്ങളാണ് ഈ അവാർഡ് നേട്ടത്തിലേയ്ക്ക് കട്ടപ്പന വില്ലേജ് ഓഫീസിനെ എത്തിച്ചതെന്ന് വില്ലേജ് ഓഫീസർ ജയൻ പി സി പറഞ്ഞു.



