കുടുംബശ്രീയില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവ്

Feb 23, 2026 - 20:56
 0
കുടുംബശ്രീയില്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവ്
This is the title of the web page

കുടുംബശ്രീ മുഖേന നടപ്പിലാക്കി വരുന്ന വിവിധ പദ്ധതികളില്‍ ബ്ലോക്ക് തലത്തില്‍ നിര്‍വഹണത്തിനായി ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ (നോണ്‍ഫാം എല്‍.എച്ച്, എസ്ഐഎസ്ഡി- ഡിയുജികെവൈ, ബി.സി-1) എന്നീ തസ്തികകളിലെ മൂന്ന് ഒഴിവുകളിലേക്കാണ് നിയമനം. യോഗ്യത: ബിരുദാനന്തര ബിരുദം, കുടുംബശ്രീ/കുടുംബശ്രീ ഓക്സിലറി അംഗം ആയിരിക്കണം. പ്രായപരിധി: ജനുവരി 31ന് 35 വയസില്‍ കവിയരുത്. പ്രതിമാസ ശമ്പളം: 20,000 രൂപ.

ബ്ലോക്ക് കോര്‍ഡിനേറ്റര്‍ (ഫാംഎല്‍.എച്ച്, ബി.സി2) വിഭാഗത്തിലെ ഒരൊഴിവിലേക്ക് വിഎച്ച്എസ്ഇ -അഗ്രി ലൈവ് സ്റ്റോക്ക് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കുടുംബശ്രീ/കുടുംബശ്രീ ഓക്സിലറി അംഗം ആയിരിക്കണം. പ്രായപരിധി: ജനുവരി 31ന് 35 വയസില്‍ കവിയരുത്. ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും വെയ്റ്റേജിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസില്‍ നിന്ന് നേരിട്ടോ www.kudumbashree.org എന്ന വെബ്സൈറ്റില്‍ നിന്നോ ലഭിക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

 അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 7 വൈകുന്നേരം 5 മണി. പരീക്ഷാ ഫീസായി ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, ഇടുക്കി എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷയ്‌ക്കൊപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും കുടുംബശ്രീ അംഗമാണെന്നും വെയ്റ്റേജ് മാര്‍ക്കിന് അര്‍ഹതപ്പെട്ട അപേക്ഷക ആണെന്നതിന് സിഡിഎസിന്റെ സാക്ഷ്യപത്രവും ഡി.ഡിയും ഉള്ളടക്കം ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ഇടുക്കി ജില്ല, സിവില്‍ സ്റ്റേഷന്‍, പൈനാവ് പി.ഒ, ഇടുക്കി പിന്‍കോഡ്-685603 എന്ന വിലാസത്തിലോ, 7558808716 എന്ന നമ്പറിലോ ബന്ധപ്പെടാം.

What's Your Reaction?

like

dislike

love

funny

angry

sad

wow