ഓപ്പണ്‍ സര്‍വകലാശാല ബിരുദ കോഴ്‌സുകളില്‍ പ്രവേശനം
ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയും സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന ബിരുദ കോഴ്‌സിലേക്കുള്ള 2026 ഫെബ്രുവരി സെക്ഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മാര്‍ച്ച് 3 വരെയാണ് രജിസ്‌ട്രേഷന്‍ കാലാവധി. പ്ലസ് ടു, ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് പൂര്‍ത്തിയാക്കി ഉപരിപഠനത്തിന് യോഗ്യത നേടിയവര്‍ക്കും പൊതുവിഭാഗത്തില്‍ ഉള്‍പ്പെട്ട ബിരുദ പഠനം ആഗ്രഹിക്കുന്നവര്‍ക്കും വിവിധ ബിരുദ കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്യാം. ബിരുദ കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് ഓണ്‍ലൈനായിട്ടാണ് അപേക്ഷിക്കേണ്ടത്. ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയുടെ
sgou.ac.in/newadmission എന്ന രജിസ്‌ട്രേഷന്‍ സൈറ്റില്‍ പഠിതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫീസ് സംബന്ധിച്ച വിവരങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ സ്‌പോണ്‍സര്‍ എന്ന ഓപ്ഷന്‍ സ്വീകരിക്കേണ്ടതും അതില്‍ KERALA STATE LITERACY MISSION AUTHORITY എന്ന ഭാഗം സെലക്ട് ചെയ്യേണ്ടതുമാണ്. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്ന പഠിതാക്കള്‍ക്ക് മാത്രമാകും സാക്ഷരതാ മിഷന്റെ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത. പഠിതാക്കള്‍ ഇന്ത്യന്‍ ബാങ്കിന്റെ തിരുവനന്തപുരം വഞ്ചിയൂര്‍ ശാഖയില്‍ DIRECTOR, KERALA STATE LITERACY MISSION AUTHORITY, AC No.8137805854,IFSC IDIB000V133 എന്ന അക്കൗണ്ട് നമ്പരില്‍ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്ത ശേഷം ഫീസ് അടച്ചതിന്റെ വിശദാംശങ്ങള്‍, അപേക്ഷാ ഫോറത്തിന്റെ പകര്‍പ്പ്, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ ഇടുക്കി ജില്ലാ പഞ്ചായത്തിലെ സാക്ഷരതാ മിഷന്‍ ജില്ലാ ഓഫീസില്‍ നല്‍കണം. ഫോണ്‍ 0486 2232294.

