ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (സര്‍വേയര്‍) തസ്തികയില്‍ ഒഴിവ്
കട്ടപ്പന ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ (സര്‍വേയര്‍) തസ്തികയിലെ ഒരു ഒഴിവിലേക്ക് ഈഴവ/ബില്ല/തീയ്യ വിഭാഗത്തില്‍ നിന്നും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ഈ വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ ഇഡബ്ല്യുഎസ് വിഭാഗത്തിലുള്ളവരെ പരിഗണിക്കും. യോഗ്യത: സര്‍വേയര്‍ ട്രേഡില്‍ എന്‍.റ്റി.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ എന്‍.എ.സി. യും, ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സര്‍വേ എഞ്ചിനീയറിങ്/ സിവില്‍ എഞ്ചിനീയറിങില്‍ മൂന്ന് വര്‍ഷത്തെ ഡിപ്ലോമ/എഞ്ചിനീയറിങ് ഡിഗ്രി.
യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി 27 ന് രാവിലെ 10 മണിയ്ക്ക് അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പാള്‍ മുമ്പാകെ എല്ലാ അസല്‍ സര്‍ട്ടിഫിക്കറ്റുകളും, ഈഴവ/ബില്ല/തീയ്യ വിഭാഗത്തിലുള്ളവര്‍ വില്ലേജ് ഓഫീസറില്‍ താഴെയല്ലാത്ത റവന്യൂ അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡും അവയുടെ പകര്‍പ്പുകളുമായി ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04868 272216 എന്ന നമ്പറില്‍ ബന്ധപ്പെടണം.

