കട്ടപ്പന ഗവൺമെൻറ് കോളേജിലെ എക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ട്രൈബൽ യുപി സ്കൂൾ കുമളിയിൽ അക്കാഡമിക് അഡോപ്ഷൻ പ്രോഗ്രാം നടത്തി .
കട്ടപ്പന ഗവൺമെൻറ് കോളേജിലെ എക്കണോമിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ട്രൈബൽ യുപി സ്കൂൾ കുമളിയിൽ അക്കാഡമിക് അഡോപ്ഷൻ പ്രോഗ്രാം നടത്തി ഇടുക്കി ജില്ലയിലെ വിവിധ സ്കൂളുകളിൽ 2018 മുതൽ നടന്നുവരുന്ന പ്രോഗ്രാമാണിത്. തണൽ എന്ന പേരിൽ സ്കൂൾ വിദ്യാർത്ഥികളുടെ സർവോൺമുഖമായ വളർച്ച ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രോഗ്രാമാണിത്. ഇതിൽ കുട്ടികളുടെ സർഗ ശേഷിയും അക്കാദമിക് നിലവാരവും ഉയർത്തുന്നതിന് വേണ്ടി നിരവധി അക്കാദമികമായ പ്രവർത്തനങ്ങൾ, മത്സരങ്ങൾ, കൾച്ചറൽ ആക്ടിവിറ്റികൾ തുടങ്ങിയവ ഉൾപ്പെടുത്തിയിരിക്കുന്നു. ആദ്യം കുട്ടികളുടെ പഠന നിലവാരവൂം ജീവിത സാഹചര്യവും മനസ്സിലാക്കുന്നതിന് വേണ്ടി സർവേയും പ്രാഥമിക അസസ്‌മെൻ്റ് നടത്തി പിന്നീടു വ്യക്തിഗതമായി കുട്ടികൾക്ക് ഉന്നത അക്കാദമിക നിലവാരം നേടുന്നതിന് വേണ്ടി ഈ പ്രോഗ്രാമിൽ വിവിധനങ്ങളായിട്ടുള്ള കര്യങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രസ്തുത പ്രോഗ്രാമിന് സ്വാഗതം ശ്രീലാൽ പിജെ , സീനിയർ അസിസ്റ്റൻറ് പറയുകയും, തുടർന്ന് യുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ പ്രിൻസ് സി അധ്യക്ഷ പ്രസംഗം നടത്തുകയും ചെയ്തു. പ്രോഗ്രാം ഉദ്ഘാടനം ചെയ്തത് എക്കണോമിക്സ് വിഭാഗം മേധാവി ഡോക്ടർ അരുൺകുമാർ ടിഎ ആണ്. ഈ പ്രോഗ്രാം എന്താണെന്ന് അതിൻറെ ലക്ഷ്യങ്ങൾ എന്തൊക്കെയാണെന്നും അവതരിപ്പിക്കുകയും ചെയ്തു. പിന്നീട് സ്റ്റാഫ് സെക്രട്ടറി ബിനു കുമാർ, ഹിസ്റ്ററി വിഭാഗം മേധാവി ജയ്സൺ അഗസ്റ്റിൻ, പൊളിറ്റിക്കൽ സയൻസ് അധ്യാപകൻ ജെറിൻ തോമസ് എന്നിവർ സംസാരിക്കുകയുണ്ടായി.

