കോഴിക്കോട് വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന് 3 മരണം; രണ്ടുപേര്‍ക്ക് പരിക്ക്, പ്രതിഷേധം
വലിയങ്ങാടിയില്‍ കോര്‍പറേഷന്റെ കീഴിലുള്ള പഴയ കെട്ടിടത്തിന്റെ സ്ലാബ് തകര്‍ന്ന് വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു.ജോലിക്കിടെ വിശ്രമിക്കുകയായിരുന്നു അഞ്ച് തൊഴിലാളികള്‍ക്ക് മുകളിലേക്കാണ് സ്ലാബ് തകര്‍ന്നുവീണത്. ഏഴ് തൊഴിലാളികള്‍ ഇവിടെയുണ്ടായിരുന്നു. രണ്ടുപേര്‍ ഒഴിഞ്ഞുമാറി. മൂന്ന് പേര്‍ മരിച്ചു. രണ്ടുപേര്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികില്‍സയിലാണ്.



