കാഞ്ചിയാർ സ്നേഹത്തണൽ സീനിയർ സിറ്റിയർ ഫോറത്തിൻ്റെ രണ്ടാം വാർഷികം വിപുലമായി സംഘടിപ്പിച്ചു .
കാഞ്ചിയാർ സ്നേഹത്തണൽ സീനിയർ സിറ്റിയർ ഫോറത്തിൻ്റെ രണ്ടാം വാർഷികം വിപുലമായി സംഘടിപ്പിച്ചു . യോഗ കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സെലിൻ തോമസ് ഉദ്ഘാടനം ചെയ്തുകാഞ്ചിയാർ സ്നേഹത്തണൽ സീനിയർ സിറ്റിയർ ഫോറത്തിൻ്റെ രണ്ടാം വാർഷികം കാഞ്ചിയാർ വനിതാ സംസ്ക്കാരിക നിലയത്തിൽ വെച്ച് നടന്നു.അഡ്വ.പി.സി തോമസ് അധ്യക്ഷത വഹിച്ച യോഗം കാഞ്ചിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സെലിൻ തോമസ് ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം ടോണി തോമസ് മുഖ്യ പ്രഭാഷണം നടത്തി. ഒരു കാലത്ത് വീടിനും നാടിനുമൊക്കെ സംഭാവന നൽകിയ മുതിർന്ന ആളുകൾക്ക് വാർദ്ധക്യകാലത്ത് സംരക്ഷണമൊരുക്കേണ്ടത് മക്കളുടേയും സമൂഹത്തിൻ്റെയും സർക്കാരിൻ്റെയുമൊക്കെ ഉത്തരവാദിത്തമാണ്. ഇവരെ ചേർത്ത് നിർത്തുകയും ഇനി നടക്കില്ല എന്ന് കരുതിയ വിമാനയാത്ര, ട്രെയ്ൻ യാത്ര ഒക്കെ ഒരുക്കുന്ന സ്നേഹത്തണൽ സംഘടന നാടിന് മാതൃകയാണെന്ന് . ബ്ലോക്ക് പഞ്ചായത്തംഗം ജോമോൻ തെക്കേൽ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷീബാ ജോസഫ് ഗ്രാമപഞ്ചായത്ത് അംഗം ഷിൽബി അഗസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മധുകുന്നേൽ സംഘടനയിലെ അർഹരായ ആളുകൾക്ക് നൽകാനായി ഗ്ലൂക്കോമീറ്റർ സംഭാവന ചെയ്തു.സ്നേഹത്തണൽ സെക്രട്ടറിയും ഗ്രാമ പഞ്ചായത്ത് അംഗവുമായ സന്ധ്യാ ജയൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. രാജൻ മുല്ലൂപ്പാറ, ചാക്കോച്ചൻ തെരുവിയ്ക്കൽ, രാജു നിവർത്തിൽ, ജോണി വടക്കൻ പറമ്പിൽ, സുലോചന തങ്കപ്പൻ, സരസമ്മ, ശാരദ ശിവൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

