ടൂറിസം സാധ്യതകളുടെ പരിപോഷണം നാടിൻ്റെ വളർച്ചയ്ക്ക് : മന്ത്രി റോഷി അഗസ്റ്റിൻ.കോളപ്ര - കാഞ്ഞാര്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു

Feb 23, 2026 - 09:46
 0
ടൂറിസം സാധ്യതകളുടെ പരിപോഷണം നാടിൻ്റെ വളർച്ചയ്ക്ക് : മന്ത്രി റോഷി അഗസ്റ്റിൻ.കോളപ്ര - കാഞ്ഞാര്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതി  ഉദ്ഘാടനം ചെയ്തു
This is the title of the web page

ടൂറിസം സാധ്യതകളുടെ പരിപോഷണം നാടിൻ്റെ വളർച്ചയ്ക്ക് സഹായിക്കുമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. കോളപ്ര - കാഞ്ഞാര്‍ ഇറിഗേഷന്‍ ടൂറിസം പദ്ധതിയുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇറിഗേഷൻ വകുപ്പ് ജലസേചന പ്രവർത്തനങ്ങളിൽ മാത്രം ഒതുങ്ങി നിൽക്കാതെ ടൂറിസം സാധ്യതകളെ കൂടി പ്രയോജനപ്പെടുത്താനാണ് ഇറിഗേഷൻ ടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കു ന്നതെന്ന് മന്ത്രി പറഞ്ഞു.

നമ്മുടെ നാട്ടിലെ പ്രകൃതി വിഭവങ്ങളെ നല്ല രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കണം. വിഭവങ്ങളുടെ കൃത്യമായ ഉപയോഗത്തി ലൂടെയേ നാട് വികസിക്കുകയുള്ളൂ.അതിന് ഉത്തമ ഉദാഹണമാണ് കോളപ്ര കാഞ്ഞാർ ടൂറിസം പദ്ധതി. സിനിമാ ചിത്രീകരണത്തിന് അനുയോജ്യമായ പ്രദേശമാണ് കോളപ്ര കാഞ്ഞാർ പ്രദേശം. അതുകൊണ്ടുതന്നെ ഈ ടൂറിസം പദ്ധതി വലിയ മുതൽക്കൂട്ടാ ണെന്നും മന്ത്രി പറഞ്ഞു.

വികസനത്തിന്റെ പാതയിലുള്ള ഇടുക്കിയിൽ മികച്ച നിലവാരമുള്ള റോഡുകളാണുള്ളത്. ഇന്ന് ഉദ്ഘാടനം നിർവഹിച്ച മലയോര ഹൈവേ അതിൻ്റെ കൃത്യമായ ഉദാഹരണമാണ്. റോഡുകൾ വികസിക്കുന്നതിലൂടെ ടൂറിസം മേഖലയും വളരും.

കേരളത്തിലെ പ്രകൃതി സൗന്ദര്യവും ആയുർവേദ ചികിത്സാരംഗത്തെ പ്രവർത്തനങ്ങളും പരമ്പരാഗത കലാരൂപങ്ങളും ടൂറിസം രംഗത്തെ വളർത്തുന്നു.

മികച്ച ആരോഗ്യരംഗവും നല്ല പൊതുവിദ്യാലയങ്ങളും ഈ ജില്ലയുടെ മുഖച്ഛായ മാറ്റി. കൂടാതെ ടൂറിസം ഭൂപടത്തിൽ ഇടുക്കിയുടെ സ്ഥാനം അടയാളപ്പെടുത്തുകയും ചെയ്തു. കേരളം വ്യാവസായിക രംഗത്ത് വലിയ ഉയർച്ചകൾ കൈവരിച്ച് മുന്നേറുകയാണ്. പുതിയ സംരംഭങ്ങൾ ഉയർന്നുവരുന്നതിലൂടെ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയുടെ ഓരോ പ്രദേശങ്ങളിലേക്കും സഞ്ചാരികളെ ആകർഷിക്കുന്ന തരത്തിൽ അടിസ്ഥാന സൗകര്യങ്ങൾ വികസിച്ചു കഴിഞ്ഞു.    

നാടിന് ഉതകുന്ന ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ഇത്തരം പദ്ധതികൾ മാതൃകയാകണമെന്ന് അദ്ദേഹം പറഞ്ഞു.

കുടയത്തൂർ പഞ്ചായത്തിന് മുന്നിലുള്ള ഇറിഗേഷൻ വകുപ്പിന്റെ സ്ഥലം വോളിബോൾ കോർട്ടിന്റെ നവീകരണത്തിനും പ്രവർത്തനങ്ങൾക്കും വേണ്ട അനുമതി ഉടൻതന്നെ നൽകുമെന്ന് അദ്ദേഹം അറിയിച്ചു.

കുടയത്തൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന യോഗത്തില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് അംഗം സുജ ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

കെഐഐഡിസി പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സിജോ വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോഴിക്കോട് എഫ്എസ്‌ഐടി റീഡിഫൈന്‍ ഡെസ്റ്റിനേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ & എംഡി വി.പി.ഹബീബ് റഹ്‌മാന്‍ പദ്ധതി വിശദീകരിച്ചു.കുടയത്തൂർ ടൂറിസം പ്രമോഷന്‍ കൗണ്‍സിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായവരെ ചടങ്ങിൽ ആദരിച്ചു.യോഗത്തില്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി.ജേക്കബ്,കെഐഐഡിസി അഡീഷണല്‍ സിഇഒ ബാജി ചന്ദ്രൻ ആർ ,എം.വി.ഐ.പി സൂപ്രണ്ടിങ് എഞ്ചിനീയര്‍ ബാലശങ്കര്‍, ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സംഘാടകസമിതി പ്രസിഡന്റ് ഫ്രാന്‍സിസ് കരിമ്പാനി, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow