ഇൻഫാം കട്ടപ്പന ഗ്രാമസമിതി വീർകിസാൻ ഭൂമിപുത്ര അവാർഡ് ദാനം നടന്നു. കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.

Feb 21, 2026 - 20:53
 0
ഇൻഫാം കട്ടപ്പന ഗ്രാമസമിതി വീർകിസാൻ ഭൂമിപുത്ര അവാർഡ് ദാനം നടന്നു.
കട്ടപ്പന മുനിസിപ്പൽ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
This is the title of the web page

ഇൻഫാമിലെ 75 വയസ് കഴിഞ്ഞ അംഗങ്ങളെയാണ് വീർ കിസാൻ ഭൂമിപുത്ര അവാർഡ് നൽകി ആദരിച്ചത്.ഹൈറേഞ്ചിൽ കുടിയേറി കട്ടാനയേയും മലമ്പനിയേയും പൊരുതി തോൽപ്പിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന ആദ്യകാല കർഷകരേ സംരക്ഷിക്കേണ്ട ഉത്തരവാദിത്വങ്ങൾ സർക്കാരുകൾക്കുണ്ട്.

ഇൻഫാം രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 1500 കർഷകരേ ആദരിച്ചിരുന്നു.ഇൻഫാം കട്ടപ്പന ഗ്രാമസമിതിയുടെ നേത്യത്വ ആർ 30 ളം കർഷകർക്കാണ് വീർകിസാൻ ഭൂമിപുത്ര അവാർഡ്‌ നൽകി ആദരിച്ചത്.സമ്മേളനം നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.രാജ്യത്തിന്റെ നട്ടെല്ല് കർഷകരാണന്ന് പറയുമ്പോഴും നട്ടെല്ല് മറന്നു കൊണ്ടാണ് ഗവർമെന്റുകൾ പ്രവർത്തിക്കുന്നതെന്ന് ജോയി വെട്ടിക്കുഴി പറഞ്ഞു. വീർ കിസാൻ അവാർഡ്‌ദാനവും മുഖ്യ പ്രഭാഷണവും കട്ടപ്പന സെന്റ് ജോർജ് ഫൊറോന പള്ളി വികാരി ഫാദർ ജോസ് മംഗലത്തിൽ നിർവ്വഹിച്ചു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ഇൻഫാം കട്ടപ്പന ഗ്രാമസമിതി പ്രസിഡണ്ട് തോമസ് പി.ഡി അദ്ധ്യക്ഷനായിരുന്നു. ഇൻഫാം കട്ടപ്പന താലൂക്ക് പ്രസിഡണ്ട് ബേബി ജോസഫ് പുത്തൻപുരയ്ക്കൽ,പി ജെ ജോൺ പുരയിടത്തിൽ ,ലില്ലിക്കുട്ടി ജോൺ തുടങ്ങിയവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow