തിരുവല്ലയില്‍ വീട്ടിലെ കിടപ്പുമുറിയ്ക്ക് ഉള്ളില്‍ കുടുങ്ങി മൂന്നര വയസ്സുകാരി ; രക്ഷകരായി അഗ്നിശമന സേന

Feb 21, 2026 - 11:34
 0
തിരുവല്ലയില്‍ വീട്ടിലെ കിടപ്പുമുറിയ്ക്ക് ഉള്ളില്‍ കുടുങ്ങി മൂന്നര വയസ്സുകാരി ; രക്ഷകരായി അഗ്നിശമന സേന
This is the title of the web page

തിരുവല്ലയിലെ മുത്തൂരില്‍ വീട്ടിലെ കിടപ്പുമുറിയ്ക്ക് ഉള്ളില്‍ കുടുങ്ങിപ്പോയ മൂന്നര വയസ്സുകാരിയെ അഗ്നിശമന സേനയെത്തി രക്ഷപ്പെടുത്തിമുത്തൂർ മണ്ണത്ത് വടക്കേ പറമ്ബ് വീട്ടില്‍ സുചിത്രയുടെ മകള്‍ ലക്ഷ്മി പ്രിയയ്ക്കാണ് അഗ്നിശമരസേന രക്ഷകരായത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. വീടിൻറെ ഒന്നാം നിലയിലെ കിടപ്പുമുറിക്കുള്ളില്‍ കയറിയ കുട്ടി അകത്തുനിന്നും വാതില്‍ ലോക്ക് ചെയ്യുകയായിരുന്നു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

വീട്ടുകാരും സമീപവാസികളും ചേർന്ന് അരമണിക്കൂറോളം നേരം നടത്തിയ ശ്രമത്തിന് ഒടുവിലും വാതില്‍ തുറക്കാൻ കഴിയാതെ വന്നതോടെയാണ് അഗ്നിശമനസേനയുടെ സഹായം തേടിയത്. തുടർന്ന് തിരുവല്ല അഗ്നിശമന നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഓഫീസറന്മാരായ ഷിബു, സൂരജ് മുരളി, സുബിൻ, മുകേഷ്, രാഹുല്‍ എന്നിവർ ചേർന്ന് ഡോർ ബ്രേക്ക്‌ ചെയ്ത് കുട്ടിയെ സുരക്ഷിതമായി പുറത്ത് എത്തിക്കുകയായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow