കൈ തനിയെ നേരെ ആയിക്കോളും; കോന്നിയിലേത് ചെറിയ സാധാരണ മെഡിക്കല്‍ കോളേജ്; ചികിത്സ പിഴവില്‍ വിചിത്ര വിശദീകരണവുമായി സൂപ്രണ്ട്

Feb 20, 2026 - 16:21
 0
കൈ തനിയെ നേരെ ആയിക്കോളും; കോന്നിയിലേത് ചെറിയ സാധാരണ മെഡിക്കല്‍ കോളേജ്; ചികിത്സ പിഴവില്‍ വിചിത്ര വിശദീകരണവുമായി സൂപ്രണ്ട്
This is the title of the web page

കോന്നി മെഡിക്കല്‍ കോളേജിലെ ചികിത്സ പിഴവില്‍ വിചിത്ര വിശദീകരണവുമായി മെഡിക്കല്‍ കോളേജ് സൂപ്രണ്ട്.14 കാരന്റെ കൈ വളഞ്ഞു പോയ സംഭവത്തില്‍ വീഴ്ചയില്ലെന്നും കൈ തനിയെ നേരെ ആയിക്കോളും എന്ന് ഡോ. എ. ഷാജി പറഞ്ഞു. കോന്നിയിലേത് ചെറിയ സാധാരണ മെഡിക്കല്‍ കോളേജാണെന്നും സൂപ്രണ്ട് പറഞ്ഞു.കോന്നി അരുവാപ്പുലം സ്വദേശികളുടെ മകൻ തൻസീറിന്റെ കയ്യാണ് ശസ്ത്രക്രിയയ്‌ക്ക് ശേഷം വളഞ്ഞു പോയത്. നവംബറില്‍ തൻസീറിനറെ കൈ ഒടിഞ്ഞിരുന്നു. പിന്നാലെ കോന്നി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ഓർത്തോ മേധാവിയുടെ നേതൃത്വത്തില്‍ കയ്യില്‍ ശസ്ത്രക്രിയ നടത്തുകയും പ്ലാസ്റ്റർ ഇട്ടുകയും ചെയ്തു. ഫെബ്രുവരി 2 ന് പ്ലാസ്റ്റർ മാറ്റിയപ്പോള്‍ കൈ വളഞ്ഞു പോയെന്നാണ് കുടുംബത്തിന്റെ പരാതി. തുടർന്ന് സ്വകാര്യ ആശുപത്രിയിലേക്ക് കുട്ടിയെ മാറ്റി വീണ്ടും ശസ്ത്രക്രിയ ചെയ്യേണ്ടിവന്നു എന്നും കുടുംബം ആരോപിക്കുന്നു. ചികിത്സാ പിഴവ് ആരോപിച്ച്‌ കുടുംബം കോന്നി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow