ഇടുക്കിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. ഇടുക്കി ബിഎൽറാം സ്വദേശിനിയായ ശ്രീ സഞ്ചനയാണ് (15) മരിച്ചത്.

Feb 20, 2026 - 15:33
 0
ഇടുക്കിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. 
ഇടുക്കി ബിഎൽറാം സ്വദേശിനിയായ ശ്രീ സഞ്ചനയാണ് (15) മരിച്ചത്.
This is the title of the web page

ഇടുക്കിയിൽ പത്താം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്‌തു. ഇടുക്കി ബിഎൽറാം സ്വദേശിനിയായ ശ്രീ സഞ്ചനയാണ് (15) മരിച്ചത്. മാതാപിതാക്കൾ വഴക്ക് പറഞ്ഞതിനെ തുടർന്നുണ്ടായ മാനസിക പരിഭവമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിവരം. 

മുരിക്കുംതൊട്ടിയിലെ മോണ്ട് ഫോർട്ട് വാലി സ്കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു ശ്രീസഞ്ചന.ഇന്നലെ വൈകിട്ട് വീട്ടിൽവെച്ച് വിഷം കഴിച്ചതിനെ തുടർന്ന് ഗുരുതരാവസ്ഥയിലായ വിദ്യാർത്ഥിനിയെ ഉടൻ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മൃതദേഹം നിലവിൽ തേനി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. 

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടം നടത്തും.പഠനത്തിലും കലാരംഗങ്ങളിലും മികവ് പുലർത്തിയ വിദ്യാർത്ഥിനിയാണെന്ന് അധ്യാപകർ പറഞ്ഞു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം തമിഴ്‌നാട്ടിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവത്തിൽ ശാന്തൻപാറ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow