ഇടുക്കിയിലെ 17 റോഡുകളുടെ നവീകരണത്തിന് 10 കോടി : മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കിയിലെ 17 റോഡുകളുടെ നവീകരണത്തിന്
10 കോടി : മന്ത്രി റോഷി അഗസ്റ്റിന്‍
ഇടുക്കി: നിയമസഭാ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളുടെ അധീനതയിലുള്ള ഗ്രാമീണ റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപ അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് വഴിയാകും ഈ നിര്‍മ്മാണ പ്രവൃത്തികള്‍ നടപ്പിലാക്കുക. മണ്ഡലത്തിലെ അടിയന്തര പ്രാധാന്യമുള്ള റോഡ് പണികള്‍ക്ക് പണം അനുവദിച്ചു ഭരണാനുമതി ലഭ്യമാക്കുകയായിരുന്നു.
റോഡുകളുടെ നിര്‍മ്മാണം, പുനരുദ്ധാരണം, സംരക്ഷണ ഭിത്തികളുടെ നിര്‍മ്മാണം, നടപ്പാതകളുടെ നിര്‍മ്മാണം തുടങ്ങിയവ ഉള്‍പ്പെടുന്നതാണ് പ്രവര്‍ത്തികള്‍. വിവിധ പ്രദേശങ്ങളിലെ ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനും ഇടുക്കി മണ്ഡലത്തിലെ അടിസ്ഥാന സൗകര്യ വികസനം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും ഈ പദ്ധതികള്‍ വലിയ രീതിയില്‍ സഹായകമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.
ചുവടെ നല്‍കിയിരിക്കുന്ന റോഡുകള്‍ക്കാണ് തുക അനുവദിച്ചിട്ടുള്ളത്:
(റോഡ്- പഞ്ചായത്ത/ മുനിസിപ്പാലിറ്റി - തുക എന്ന് ക്രമത്തില്‍)
തെള്ളിത്തോട് - കുരിശ്കുത്തി ഇഞ്ചത്തൊട്ടി റോഡ് (കൊന്നത്തടി) 50 ലക്ഷം
മുനിയറ - ചുരുളി മന്നാക്കുടി റോഡ് (കൊന്നത്തടി) 50 ലക്ഷം
പാറത്തോട് ബസ്സ്റ്റാന്റ് റോഡ് (കൊന്നത്തടി) 50 ലക്ഷം
കഞ്ഞിക്കുഴി - കണ്ണാടി കവല - ചുരുളിപാതാല്‍ റോഡ് സംരക്ഷണ ഭിത്തി (കഞ്ഞിക്കുഴി) 50 ലക്ഷം
വെള്ളക്കയം - യോഹന്നാന്‍മേട് - മരിയാപുരം റോഡ് (മരിയാപുരം) 50 ലക്ഷം
മില്ലുംപടി - ഈട്ടികവല റോഡ് (മരിയാപുരം) 50 ലക്ഷം
മില്ലുംപടി - ക്ഷേത്രംപടി റോഡ് (മരിയാപുരം) 50 ലക്ഷം
കക്കാട്ടുകട അഞ്ചുരുളി റോഡ് (കാഞ്ചിയാര്‍) 50 ലക്ഷം
ലബ്ബക്കട - ചിറ്റപ്പനാട് പടി റോഡ് (കാഞ്ചിയാര്‍) 50 ലക്ഷം
മേപ്പാറ - പെരുമ്പടപ്പ് റോഡ് (കാഞ്ചിയാര്‍) 50 ലക്ഷം
അസിപടി - പീടികപ്പുരയിടം പടി റോഡ് റീറ്റെയിനിംഗ് വാള്‍ (കട്ടപ്പന മുനിസിപ്പാലിറ്റി) ഒരു കോടി
കട്ടപ്പന കെ.എസ്.ഇ.ബി - കല്ല്കുന്ന് കല്ലറക്കല്‍ പടി (കട്ടപ്പന മുനിസിപ്പാലിറ്റി) 50 ലക്ഷം
ആനക്കയം - കാഞ്ഞാര്‍ റോഡ് (കുടയത്തൂര്‍) ഒരു കോടി
പാറയില്‍പടി - കണ്ണംചിറപടി - കിളിയാര്‍കണ്ടം റോഡ് (കാമാക്ഷി) ഒരു കോടി
പാറക്കടവ് - അമ്പലപ്പടി റോഡ് സംരക്ഷണ ഭിത്തി (കാമാക്ഷി) 50 ലക്ഷം
നരിമറ്റംപടി - നെല്ലിപ്പാറ റോഡ് (കാമാക്ഷി) 50 ലക്ഷം
പാറക്കടവ് - എം.കെ. പടി റോഡ് (കാമാക്ഷി) 50 ലക്ഷം



