ഇടുക്കി അസോസിയേഷൻ കുവൈറ്റ് (IAK) പിക്നിക് "The Great Escape 2026" ആവേശകരമായി സംഘടിപ്പിച്ചു.

Feb 20, 2026 - 14:11
 0
ഇടുക്കി അസോസിയേഷൻ കുവൈറ്റ് (IAK) പിക്നിക് "The Great Escape 2026" ആവേശകരമായി സംഘടിപ്പിച്ചു.
This is the title of the web page

ഇടുക്കി അസോസിയേഷൻ കുവൈറ്റ് (IAK) പിക്നിക് "The Great Escape 2026" ആവേശകരമായി സംഘടിപ്പിച്ചു.

കുവൈറ്റ്: ഇടുക്കി അസോസിയേഷൻ കുവൈറ്റ് (IAK)യുടെ വാർഷിക പിക്നിക് "The Great Escape 2026" ഫെബ്രുവരി 12, 13 തീയതികളിൽ Al Mubarakiya Farm ൽ വെച്ച് ആവേശകരമായി സംഘടിപ്പിച്ചു. അസോസിയേഷന്റെ എക്സിക്യൂട്ടീവ് കമ്മിറ്റിയും വനിതാ ഫോറവും കൈകോർത്ത് നടത്തിയ ഈ മഹത്തായ പരിപാടിയിൽ 300 ഓളം കുടുംബാംഗങ്ങൾ പങ്കെടുത്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

രണ്ടുദിവസം നീണ്ടുനിന്ന പിക്നിക് പരിപാടികൾ ആവേശവും ഐക്യവും നിറഞ്ഞ അനുഭവമായി മാറി. വിവിധ കലാപരിപാടികളും വിനോദ-കായിക മത്സരങ്ങളും പങ്കെടുത്തവരെ സജീവമായി ഉൾപ്പെടുത്തുകയും എല്ലാവർക്കും

സന്തോഷകരമായ നിമിഷങ്ങൾ സമ്മാനിക്കുകയും ചെയ്തു. കുട്ടികൾക്കായി പ്രത്യേക ഗെയിംസും, സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേകം മത്സരങ്ങളും സംഘടിപ്പിച്ചു.

പങ്കെടുത്ത കുടുംബങ്ങൾക്ക് ഒരുമയും സൗഹൃദവും കൂടുതൽ ശക്തിപ്പെടുത്തുന്ന മനോഹര വേദിയായി പിക്നിക് മാറി. പ്രത്യേകിച്ച് "നാടൻ തട്ടുകട പിക്നിക്കിന്റെ പ്രധാന ആകർഷണമായി മാറി. കേരളത്തിന്റെ തനതായ രുചികൾ ഒരുക്കിയ ഈ ഭക്ഷണ സ്റ്റാൾ പങ്കെടുത്തവരുടെ വലിയ പ്രശംസ നേടി.

ഐ.എ.കെ നേതൃത്വത്തിന്റെ മികച്ച സംഘാടന ശേഷിയും വനിതാ ഫോറത്തിന്റെ സജീവ പങ്കാളിത്തവും പരിപാടിയുടെ വിജയത്തിന് നിർണായകമായി.

പ്രസിഡന്റ് ബിനു അഗ്നൽ ജോസ്, ജനറൽ സെക്രട്ടറി ജോമോൻ പി ജേക്കബ്, ട്രഷറർ ബിജു ജോസ്, പിക്നിക് കൺവിനർ ഔസെപ്പച്ചൻ തോട്ടുംങ്ങൽ, വിമൻസ് ഫോറം ചെയർപേഴ്സൺ ഭവ്യ അനൂപ് എന്നിവർ ആശംസകൾ അർപ്പിച്ചു.

എല്ലാവർക്കും മറക്കാനാകാത്ത ഓർമ്മകൾ സമ്മാനിച്ച ഈ The Great Escape 2026, ഇടുക്കി അസോസിയേഷൻ കുവൈറ്റ് ചരിത്രത്തിലെ മറ്റൊരു ശ്രദ്ധേയ അധ്യായമായി മാറി.

What's Your Reaction?

like

dislike

love

funny

angry

sad

wow