കട്ടപ്പന വാഴവര കുടുംമ്ബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു. നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.
കട്ടപ്പന വാഴവര
കുടുംമ്ബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനം ആരംഭിച്ചു.
നഗരസഭ ചെയർ പേഴ്സൺ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു.നഗരസഭയായി ഉയർത്തപ്പെട്ടതിന് ശേഷം കട്ടപ്പനയുടെ ആരോഗ്യ മേഖലക്കുണ്ടായ
വളർച്ചയുടെ പ്രകടമായ തെളിവാണ് വാഴവരയിൽ പ്രവർത്തനമാരംഭിച്ചിരി
ക്കുന്ന അർബൻ പി എച്ച് സ്സി.വാഴവരയിൽ നഗരസഭയുടെ സ്വന്തം സ്ഥലത്ത് നിർമ്മാണം പൂർത്തിയാക്കിയ അർബൻ പിഎച്ച്സി യുടെ ഉത്ഘാടനമാണ്നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി നിർവഹിച്ചത്.ഉദ്ഘാടന ചടങ്ങിൽ നഗരസഭാ
ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ അധ്യക്ഷനായിരുന്നു.
വൈസ് ചെയർപേഴ്സൺ
ലീലാമ്മ ബേബി മുഖ്യപ്രഭാഷണം നടത്തി. തുടർന്ന് നവീകരിച്ച ലാബിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി നിർവഹിച്ചു.വാർഡ് കൗൺസിലർമാരായ
ജസ്സി ബെന്നി, സന്തോഷ് ഓലിനാൽ,
മെഡിക്കൽ ഓഫീസർ ഡോ.ജസ് ജോയി ,മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ഷാജി, സിനുവലുമ്മേൽ,കുട്ടിയച്ചൻ ചുരപൊയ്ക, ജയിംസ് ഏത്തക്കാട്ട്, ഡോ. നീതു , ഡോ. ശ്രീജ, ഡോ.അനൂപ്, ഡോ.സുന്ദർജി, ഡോ. ഡോ. സച്ചു തുടങ്ങിയവർ പങ്കെടുത്തു.



