നിയമസഭാ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സീറ്റുചര്‍ച്ചകളിലേക്ക്
നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെ സീറ്റുചർച്ചകളിലേക്ക് കടന്ന് എല്‍ഡിഎഫ്. തിങ്കളാഴ്ച ഇടതുമുന്നണി യോഗംചേരും.ഇതില്‍ സ്വീകരിക്കേണ്ട നിലപാട് തീരുമാനിക്കാൻ ശനിയാഴ്ച സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും നടക്കും.
നിലവിലെ സീറ്റുകള്‍ അതത് കക്ഷികള്‍ക്കുതന്നെ നല്‍കാമെന്ന പൊതുധാരണയാണ് സിപിഎമ്മിന്. സിപിഎമ്മിലെ സ്ഥാനാർഥിനിർണയം കുറച്ചുകൂടി കഴിഞ്ഞിട്ടേയുണ്ടാകൂവെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
വികസനമുന്നേറ്റജാഥയുടെ വിലയിരുത്തല്‍, പ്രകടനപത്രിക തയാറാക്കല്‍, സീറ്റുധാരണ എന്നിവയാണ് പ്രധാനമായും ഇടതുമുന്നണിയോഗം പരിഗണിക്കുക. പ്രകടനപത്രിക തയാറാക്കാൻ എല്ലാ കക്ഷിയുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കും.
സിപിഎം നടത്തുന്ന പഠന കോണ്‍ഗ്രസിലെ നിർദേശങ്ങളും പരിഗണിച്ചാകും പ്രകടനപത്രിക അന്തിമമാക്കുക. എന്നാല്‍ സീറ്റുചർച്ച മുന്നണിയോഗത്തില്‍ ഉണ്ടാകില്ല.



