ഡ്യൂട്ടിയില്‍ എത്താത്തവരുടെ ഹാജര്‍ വെട്ടും: ഡോക്ടര്‍മാരെ പൂട്ടാൻ ഡയസ്നോണ്‍
സർക്കാർ മെഡിക്കല്‍ കോളജുകളിലെ ഡോക്ടർമാരുടെ ഒപി ബഹിഷ്കരണ സമരം അഞ്ചാം ദിവസത്തിലേക്ക് കടക്കവേ സമരത്തെ നേരിടാൻ സർക്കാർ പ്രഖ്യാപിച്ച ഡയസ്നോണ്‍ നിലവില്‍ വന്നു.ഒപിയിലും ഓപ്പറേഷൻ തിയേറ്ററിലും എത്താത്ത ഡോക്ടർമാരുടെ ഹാജർ വെട്ടും. അതേസമയം ഒപി ബഹിഷ്കരിച്ച ഡോക്ടർമാരുടെ കണക്ക് വകുപ്പ് മേധാവിമാർ നല്‍കിയില്ല.
ശമ്പള കുടിശിക അനുവദിക്കുക, തസ്തികകള്‍ സൃഷ്ടിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. വ്യാഴാഴ്ച കെജിഎംസിടിഎ സെക്രട്ടറിയേറ്റിന് മുന്നില്‍ ധർണയും സംഘടിപ്പിച്ചിരുന്നു. അതേസമയം, സീനിയർ ഡോക്ടർമാർക്ക് പിന്തുണയുമായി പിജി വിദ്യാർഥികളും ഇന്ന് പണിമുടക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് പിന്മാറി.



