ആലപ്പുഴയില്‍ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം ; ഉഷ ജോസഫിനെ ആശുപത്രിയിലേക്ക് മാറ്റി

Feb 20, 2026 - 10:39
 0
ആലപ്പുഴയില്‍ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം ; ഉഷ ജോസഫിനെ ആശുപത്രിയിലേക്ക് മാറ്റി
This is the title of the web page

പുന്നപ്രയില്‍ വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവത്തില്‍ നടപടി. ഉഷ ജോസഫിനെ ആശുപത്രിയിലേക്ക് മാറ്റി.ആംബുലന്‍സില്‍ അമൃത ആശുപത്രിയിലേക്കാണ് മാറ്റിയത്. കെ സി വേണുഗോപാല്‍ ഇടപെട്ട് അമൃത ആശുപത്രിയില്‍ ചികിത്സ ഉറപ്പാക്കുകയായിരുന്നു. 2021ല്‍ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഉഷയ്ക്ക് ശസ്ത്രക്രിയ നടന്നിരുന്നു. അതിനിടെ വയറ്റില്‍ കത്രിക കുടുങ്ങുകയായിരുന്നു എന്നാണ് പരാതി.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

എംആര്‍ഐ സ്‌കാനിങ്ങിലാണ് ഉഷയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയത്. 2021ല്‍ വയറ്റിലെ മുഴ നീക്കാനാണ് ഉഷ ജോസഫ് ശസ്ത്രക്രിയക്ക് വിധേയയായത്. ഓപ്പറേഷന് ശേഷം ഉഷയ്ക്ക് തുടര്‍ച്ചയായി വേദന അനുഭവപ്പെട്ടിരുന്നുവെന്നും ആശുപത്രിയില്‍ ഇക്കാര്യം പറഞ്ഞപ്പോള്‍ കാര്യമാക്കിയില്ല എന്നും ഉഷയുടെ ഭര്‍തൃ സഹോദരന്‍ ജോമോന്‍ പറഞ്ഞു. സ്‌കാന്‍ ചെയ്ത് നോക്കാന്‍ പോലും ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നില്ല എന്നും അദ്ദേഹം ആരോപിച്ചു. പിന്നാലെ ബ്ലീഡിങിനെതുടര്‍ന്ന് ഒരു സ്വകാര്യ ആശുപത്രിയില്‍ പോയപ്പോഴാണ് ഉഷയ്ക്ക് എക്‌സ്‌റേയും സ്‌കാനും നിര്‍ദേശിച്ചത്. ഈ പരിശോധനയിലാണ് വയറ്റില്‍ കത്രിക കണ്ടെത്തിയത്.

What's Your Reaction?

like

dislike

love

funny

angry

sad

wow