വേടൻ്റെ ഷോക്കിടെ 35 അടി ഉയരത്തില്‍ വിളക്കു കാലില്‍ കയറി ആരാധകൻ്റെ അഭ്യാസ പ്രകടനം കാണികളില്‍ പരിഭ്രാന്തി പരത്തി ; ധര്‍മ്മശാലയില്‍ നടന്നത് നാടകീയ രംഗങ്ങള്‍
ധർമ്മശാല സംസ്ഥാനതദ്ദേശ ദിനാഘോഷ , ഹാപ്പിനെസ് ഫെസ്റ്റിൻ്റെ സമാപന വേദിയില്‍ റാപ്പർ വേടൻ തൻ്റെ മാസ്മരിക പ്രകടനവുമായി മണിക്കൂറുകളോളം നിറഞ്ഞാടി.റാപ്പർ വേടൻ്റെ ഷോയ്ക്കിടെ ആരാധികൻ്റെ സാഹസിക പ്രകടനവുമുണ്ടായി. ഗ്രൗണ്ടില്‍ ഫ്ള ഡ് ലൈറ്റിൻ്റെ മുകളില്‍ വലിഞ്ഞു കയറുകയായിരുന്നു യുവാവ് 35 അടി ഉയരത്തിലുള്ള ഫ്ളഡ് ലൈറ്റിൻ്റെ മുകളിലാണ് യുവാവ് കയറിയത്. സംഭവത്തെ തുടർന്ന് ഷോ താല്‍ക്കാലികമായി നിർത്തിവെച്ചു.ഇതു ശ്രദ്ധയില്‍പ്പെട്ട വേടൻ്റെ നിരന്തര 'അഭ്യർത്ഥനയും പൊലിസിൻ്റെ സമയോചിതമായ ഇടപ്പെടലും യുവാവ് താഴെയിറങ്ങിയതിനു ശേഷം ഷോ പുനരാരംഭിച്ചു. നിറഞ്ഞ കൈയ്യടികളോടെയാണ് ധർമ്മശാലയില്‍ വേടൻ്റെ റാപ്പർ ഷോ നടന്നത്.
ഇതിനിടെ റാപ്പർ വേടൻ ഈ മാസം 24 ന് തൃശൂരില്‍ വിവാഹിതനാകുമെന്ന് പരിപാടിക്കിടെ എംവി ഗോവിന്ദൻ മാസ്റ്റർ എം.എല്‍.എ വേദിയില്‍ നിന്നും സദസിനെ അറിയിച്ചു. ഹർഷാരവത്തോടെയാണ് ആരാധകർ റാപ്പർ വേടൻ്റെ വിവാഹ വാർത്ത കൈയ്യടികളോടെ സ്വീകരിച്ചത്. തദ്ദേശ സ്വയം ഭരണ സ്ഥാപനദിനാചരണ - ഹാപ്പിനെസ് ഫെസ്റ്റിവല്‍ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ മാങ്ങാട്ടു പറമ്പ് കെ.എ.പി ബറ്റാലിയൻ മൈതാനത്ത് ഉദ്ഘാടനം ചെയ്തു.തദ്ദേശസ്വയം ഭരണ വകുപ്പിന്റെ പ്രോഗ്രസ് റിപ്പോർട്ട് മുഖ്യമന്ത്രി പ്രകാശനം ചെയ്തു. അതി ദാരിദ്ര്യനിർമാർജനം, ഡിജി കേരളം പദ്ധതികളുടെ രണ്ടാം ഘട്ടത്തിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവ്വഹിച്ചു.
തദ്ദേശസ്വയംഭരണം, എക്‌സൈസ്, പാർലിമെന്ററി കാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് അധ്യക്ഷനായി. സാമൂഹ്യക്ഷേമ പദ്ധതികളുടെ കാര്യത്തില്‍ കേരളം ലോകത്തിന് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. ഫയല്‍ അധിഷ്ഠിത ഭരണ സംവിധാനത്തില്‍ നിന്നും ഡാറ്റ അധിഷ്ഠിത ഭരണ സംവിധാനത്തിലേക്ക് കേരളം മാറി. ഇനിയത് പ്രഡിറ്റീവ് സിസ്റ്റത്തിലേക്ക് വൈകാതെ മാറുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നാലിടങ്ങളിലായി സ്ഥാപിക്കുന്ന റീജിയണല്‍ സാനിറ്ററി വേസ്റ്റ് ഇൻസിനറേഷൻ ഫെസിലിറ്റിയുടെ രൂപമാതൃക മന്ത്രി എം.ബി രാജേഷ് അനാച്ഛാദനം ചെയ്തു. അതി ദാരിദ്ര്യ നിർമ്മാർജനവുമായി ബന്ധപ്പെട്ടുള്ള ലേഖനങ്ങളുടെ സമാഹാരം പ്രകാശനം ചെയ്തു.ഇൻഫർമേഷൻ കേരള മിഷൻ ജീവനക്കാർക്കുള്ള ഗുഡ് സർവീസ് സർട്ടിഫിക്കറ്റുകള്‍ വേദിയില്‍ വിതരണം ചെയ്തു. തുടർന്ന് സ്വരാജ് ട്രോഫി, മഹാത്മാ പുരസ്‌കാരം, മഹാത്മാ അയ്യങ്കാളി പുരസ്‌കാരം, സ്വരാജ് മാധ്യമ പുരസ്‌കാരം, ലൈഫ് മിഷൻ പുരസ്‌കാരം, ശുചിത്വ ഗ്രേഡിങ് പുരസ്‌കാരം ലഭിച്ചവർ മന്ത്രിയില്‍ നിന്നും പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.ആശംസിച്ചു. ഡോ. വി. ശിവദാസൻ എം.പി, എം.എല്‍.എമാരായ കെ.വി. സുമേഷ്, എം വിജിൻ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി.വി. രാജേഷ്, തദ്ദേശസ്വയംഭരണ വകുപ്പ് സെക്രട്ടറി ടി.വി അനുപമ, പ്രിൻസിപ്പല്‍ ഡയറക്ടർ ജെറോമിക് ജോർജ്, പ്രിൻസിപ്പല്‍ ഡയറക്‌ട്രേറ്റ് അർബൻ ഡയറക്ടർ സൂരജ് ഷാജി, പ്രിൻസിപ്പല്‍ ഡയറക്‌ട്രേറ്റ് റൂറല്‍ ഡയറക്ടർ അപൂർവ്വ ത്രിപാഠി, പ്രിൻസിപ്പല്‍ ഡയറക്ടറേറ്റ് അഡീഷണല്‍ ഡയറക്ടർ എം.പി. അജിത് കുമാർ, കേരള മേയേഴ്സ് കൗണ്‍സില്‍ പ്രസിഡന്റ് എം അനില്‍കുമാർ, ആന്തൂർ മുൻസിപ്പല്‍ ചെയർപേർസണ്‍ വി. സതീദേവി, കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബബിത കുമാരി, കണ്ണൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ടി ഷബ്ന, കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷൻ ജനറല്‍ സെക്രട്ടറി സി.എം. കൃഷ്ണൻ, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് കെ എം ഉഷ, കേരള ചേംബർ ഓഫ് മുൻസിപ്പല്‍ ചെയർമാൻ സെക്രട്ടറി വി.വി രമേശൻ, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിൻറ് ഡയറക്ടർ ടി.ജെ അരുണ്‍ എന്നിവർ സംസാരിച്ചു. തദ്ദേശസ്ഥാപന അധ്യക്ഷൻമാർ, സെക്രട്ടറിമാർ, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവർ പങ്കെടുത്തു



