ഇടുക്കി ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ മിസ്റ്റർ ഇടുക്കിയായി തിരഞ്ഞെടുക്കപ്പെട്ട സിജോ സണ്ണിക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നതിനായി മോഡൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റി സ്പോൺസർഷിപ്പ് തുക കൈമാറി.
ഇടുക്കി ജില്ലാ ശരീര സൗന്ദര്യ മത്സരത്തിൽ മിസ്റ്റർ ഇടുക്കിയായി തിരഞ്ഞെടുക്കപ്പെട്ട സിജോ സണ്ണിക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നതിനായി മോഡൽ ലയൺസ് ക്ലബ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റി സ്പോൺസർഷിപ്പ് തുക കൈമാറി.
ജനുവരി 31-ന് അടിമാലിയിൽ വച്ച് നടത്തപ്പെട്ട ഇടുക്കി ജില്ല ശരീര സൗന്ദര്യ മത്സരത്തിൽ പാരാ ബിൽഡിങ് വിഭാഗത്തിൽ മിസ്റ്റർ ഇടുക്കി ആയി തിരഞ്ഞെടുക്കപ്പെട്ട കട്ടപ്പന നിർമ്മലാസിറ്റി സ്വദേശിയായ സിജോ സണ്ണിക്ക് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുന്നതിനുള്ള സാമ്പത്തിക സഹായമാണ് മോഡൽ ലയൺസ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റി നൽകിയത്. ക്ലബ് പ്രസി . മനോജ് എൻ.സ്പോൺസർഷിപ്പ് തുക കൈമാറി.
കട്ടപ്പന നഗരസഭാ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തോമസ് മൈക്കിൾ മുഖ്യപ്രഭാഷണം നടത്തി.18 വർഷം മുമ്പ് ബൈക്ക് അപകടത്തിൽ കാലിന് പരിക്കേറ്റ സിജോ കഴിഞ്ഞ 10 വർഷത്തെ കഠിന പരിശീലനത്തിനൊടുവിൽ 2024-ൽ മിസ്റ്റർ ഇടുക്കി ആയി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കൂടാതെ തുടർന്ന് നടന്ന സ്റ്റേറ്റ് മത്സരത്തിൽ ഫോർത്ത് റണ്ണറപ്പാവുകയും ചെയ്തു.ഇപ്പോൾ കട്ടപ്പന കേന്ദ്രമായി പ്രവർത്തിച്ചുവരുന്ന ന്യൂ മരിയ കേറ്ററിംഗ്സിൽ ലൈവ് ഫുഡ് മേക്കറായി ജോലി ചെയ്ത് വരികയാണ്.
മോഡൽ ലയൺസ് ഓഫ് കട്ടപ്പന ഗ്രീൻസിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിൽ ചാർട്ടർ പ്രസി. അഡ്വ. ജോർജ് വേഴമ്പത്തോട്ടം, ട്രഷറർ ലൂക്കാ ജോസഫ്, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായ ജയ്സൺ പുതുപ്പറമ്പിൽ, ബെന്നി പി.ബി. സെയിൽസ്, മേഹുൽ തോമസ്, തുടങ്ങിയവർ സംസാരിച്ചു.



