ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം
കാട്ടാന ആക്രമണം
ഇടുക്കി ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടം സ്വദേശി അന്തോണി രാജിന്റെ വീടിനു സമീപത്തെ ഷെഡ് കാട്ടാന തകർത്തു. ഇന്ന് പുലർച്ചയായിരുന്നു സംഭവം. വീട്ടിൽ ആളില്ലാത്തതിനാൽ വലിയ അപകടം ഒഴിവായി. ഏത് ആനയാണ് ആക്രമിച്ചതെന്ന് വ്യക്തമായിട്ടില്ല. ചക്കക്കൊമ്പൻ ശങ്കര പാണ്ഡ്യ മേട്ടിൽ ആയിരുന്നതിനാൽ മറ്റേതെങ്കിലും കാട്ടാന ആവാനാണ് സാധ്യത എന്നാണ് നാട്ടുകാരുടെ അനുമാനം.

