ഇടുക്കി ഗവിയിൽ ഏലതോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ മരം വീണ് തൊഴിലാളി സ്ത്രീ മരിച്ചു
ഏല തോട്ടത്തിലെ തൊഴിലാളിയായ ആനന്ദകുമാരിയാണ് മരിച്ചത്
പെരിയാർ കടുവാ സങ്കേതത്തിനുള്ളിലെ ഗവി കെ .എഫ് . ഡി.സി യുടെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇന്ന് ഉച്ച കഴിഞ്ഞ് ഒരു മണിയോടുകൂടിയായിരുന്നു സംഭവം. ഏല തോട്ടത്തിൽ വളം ഇടുന്നതിനിടെ മരം ഒടിഞ്ഞ് വീഴുകയായിരുന്നു. വാച്ചർ ഉൾപ്പെടെ 12 പേർ സ്ഥലത്തുണ്ടായിരുന്നു.
മരം ഒടിഞ്ഞു വീഴുന്നത് കണ്ട് കൂടെയുണ്ടായിരുന്ന തൊഴിലാളികൾക്കൊപ്പം ഓടി മാറിയ ആനന്ദകുമാരി മരത്തിന്റെ വേരിൽ തട്ടി നിലത്ത് വീഴുകയും ഒടിഞ്ഞ മരത്തിന്റെ ചില്ല ആനന്ദവല്ലിയുടെ മേൽ പതിക്കുകയും തൽക്ഷണം മരണപ്പെടുകയുമായിരുന്നു. മൃതദേഹം വണ്ടിപ്പെരിയാർ പ്രാഥമികാരോഗ്യ കേന്ദ്രം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവം നടന്നത് ആങ്ങമുഴി പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പോലീസ് എത്തി പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും