ജില്ലയിലെ ആദ്യ പൊതുവൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷന്‍ ഉദ്ഘാടനം ജൂണ്‍ 09 ന്

Jun 8, 2023 - 16:20
 0
ജില്ലയിലെ ആദ്യ പൊതുവൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷന്‍ ഉദ്ഘാടനം ജൂണ്‍ 09 ന്
This is the title of the web page

ഇടുക്കി ജില്ലയില്‍ അനെര്‍ട്ട് വഴി സ്ഥാപിച്ച പൊതു വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷന്‍ ജൂണ്‍ 9_ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍  ഉദ്ഘാടനം ചെയ്യും. വൈകിട്ട് 3 മണിക്ക് ഇടുക്കി ഡിടിപിസി പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷത വഹിക്കും. 
സംസ്ഥാനത്തെ വൈദ്യുത വാഹന നയത്തിന്റെ ഭാഗമായി അനെര്‍ട്ടും ഇഇഎസ്എല്ലും ചേര്‍ന്നാണ് ജില്ലയിലെ ആദ്യത്തെ പൊതു വൈദ്യുത വാഹന ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചിരിക്കുന്നത്. ഇലക്ട്രിക്ക് കാറുകളുടെ ദീര്‍ഘദൂര യാത്രകള്‍ക്ക് ആവശ്യമായ ഡിസി ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളുടെ അനിവാര്യത മനസിലാക്കികൊണ്ടാണ് അനെര്‍ട്ട്, മുന്‍സിപ്പാലിറ്റി, പഞ്ചായത്തുകള്‍, കെടിഡിസി ഹോട്ടലുകള്‍, സര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവരുമായി യോജിച്ച് സംസ്ഥാനത്തെ ദേശീയപാതകള്‍, സംസ്ഥാനപാതകള്‍ എന്നിവിടങ്ങളില്‍ ഡിസി ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ സഥാപിച്ചുവരുന്നത്.
ജില്ലാ വികസനസമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യന്‍, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് പോള്‍, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, പഞ്ചായത്തംഗം പ്രഭ തങ്കച്ചന്‍, അനെര്‍ട്ട് ജില്ലാ എഞ്ചിനീയര്‍ നിതിന്‍ തോമസ്, ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, മൂലമറ്റം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ രാജേഷ് ബാബു, വാഴത്തോപ്പ് കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനീയര്‍ പ്രിന്‍സ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

What's Your Reaction?

like

dislike

love

funny

angry

sad

wow