ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ രണ്ടുപേര്‍ മരിച്ച സംഭവം; പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
വിഴിഞ്ഞത്തെ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച് മടങ്ങിയ രണ്ടുപേർ മരിച്ച സംഭവത്തില്‍ പോസ്റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത്ഭക്ഷ്യവിഷബാധ സ്ഥിരീകരിക്കാതെയാണ് പോസ്റ്റ്മാർട്ടം റിപ്പോർട്ട്. മരിച്ച സ്ത്രീയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ ഭക്ഷ്യവിഷബാധ സംശയങ്ങള്‍ ഉണ്ടെങ്കിലും അതിന് സ്ഥിരീകരണമില്ല. എന്നാല്‍ പുരുഷന്റെ പോസ്റ്റ്മോർട്ടത്തില്‍ ഭക്ഷ്യവിഷബാധ സാധ്യത കണ്ടെത്താനായില്ല. രണ്ട് പേരുടെയും സാമ്പിള്‍ കൂടുതല്‍ പരിശോധനയ്ക്ക് അയക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം. അന്തിമ നിഗമനം അതിന് ശേഷം മാത്രമായിരിക്കും.
അതേസമയം, വിഴിഞ്ഞത്തെ ഹോട്ടലിനെതിരായ പരാതിയില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ പ്രാഥമിക പരിശോധനയില്‍ പഴകിയ ഭക്ഷണം കണ്ടെത്താനായില്ല. ഹോട്ടലില്‍ നിന്നുള്ള മീനിന്റെ സാമ്പിള്‍ രാസ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഹോട്ടലിലേക്ക് മീൻ വാങ്ങുന്ന സ്ഥാപനത്തില്‍ നിന്നും വെള്ളത്തിന്റെ സാമ്പിളും പരിശോധനയ്ക്ക് അയച്ചു. ഇന്നത്തെ പരിശോധനയില്‍ ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യവും കണ്ടെത്താനായില്ല.



