ഇരട്ടയാർ അടയാളക്കല്ല് ഭദ്രകാളി ക്ഷേത്രത്തിൽ കുംഭഭരണി ഉത്സവം ഫെബ്രുവരി 18 മുതൽ 24 വരെ ആഘോഷിക്കും.ക്ഷേത്രം തന്ത്രി നരമംഗലത്ത് ചെറിയ നീലകണ്ഠൻ നമ്പൂതിരി കൊടിയേറ്റും.
അടയാളക്കല്ല് ശ്രീ ഭദ്രകാളി ക്ഷേത്രത്തിലേ കുംഭഭരണി മഹോത്സവം ആറ് ദിവസങ്ങളിലായി നടക്കുന്നത്. 18 ബുധനാഴ് രാവിലെ പതിവ് ചടങ്ങുകൾക്ക് ശേഷം ആറിന് ഗണപതിഹോമം, വൈകിട്ട് 6.45ന് ദീപാരാധനയും വ്യാഴാഴ്ച പ്രത്യക പൂജകൾക്ക് പുറമേ കൊടിക്കൂറ സ്വീകരണവും 6:15 ന് എംഎൽഎ ഫണ്ടിൽനിന്നും അടയാളക്കല്ല് ക്ഷേത്രത്തിന് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച് ഓൺ കർമ്മം എംഎൽഎ എം എം മണി നിർവഹിക്കും.ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രജനി കെ.എ. മെമ്പർമാരായ ആനന്ദ് സുനിൽകുമാർ, ലാലച്ചൻ വെള്ളക്കട, രാജി ഹരികുമാർ എന്നിവർ പങ്കെടുക്കും. തുടർന്ന് 7.30 ന് ത്യകൊടിയേറ്റ് 830 ന് ഇടിഞ്ഞ മല ഭദ്രസുധ തിരുവാതിര സംഘം അവതരിപ്പിക്കുന്ന തിരുവാതിരയും കൊച്ചുകാമാക്ഷി ആലിങ്കലമ്മ സംഘം അവതരിപ്പിക്കുന്ന കൈ കൊട്ടിക്കളിയും നടക്കും. വെള്ളിയാഴ്ച
രാവിലെ 6.ന് അഷ്ടദ്രവ്യ മഹാഗണപതിഹോമവും വൈകിട്ട് 7:30 ന് തിരുവനന്തപുരം ബ്രഹ്മപുത്രയുടെ ശ്രീമഹാഭാരതം ബാലെയും അവതരിപ്പിക്കും. ശനിയാഴ്ച വൈകിട്ട് അഞ്ചിന് ശാസ്താവിന് സമൂഹ എള്ള് കിഴി നിരാഞ്ജനവും 7:00 മണിക്ക് ഇടിഞ്ഞമല കാണിക്ക മണ്ഡപത്തിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ താലപ്പൊലി ഘോഷയാത്രയും തെങ്ങനം ഗോപാലകൃഷ്ണൻ അവതരിപ്പിക്കുന്ന ഓട്ടു തുള്ളലും തുളസിപ്പാറ ശ്രീമുരുഗകൈ കൊട്ടിക്കളി സംഘം അവതരിപ്പിക്കുന്ന കൈ കൊട്ടിക്കളിയും നടക്കും.
ഞായറാഴ്ച രാവിലേ ആറിന് അഭിഷേകം, 12:30ന് പ്രസാദമൂട്ട് വൈകിട്ട് 6:30 ന് ദീപാരാധന 7:30 ന് മൂഴിക്കുളം നേപത്ഥ്യ രാഹുൽ ചാക്യാർ അവതരിപ്പിക്കുന്ന ചാക്യാർ കൂത്തും ന്യത്ത ന്യത്യങ്ങൾ ക്ലാസിക്കൽ ഡാൻസ്, ഭരതനാട്യം എന്നിവയും നടക്കും.
ഫെബ്രുവരി 23 തിങ്കളാഴ്ച പതിവ് ചടങ്ങുകൾക്ക് പുറമേ നടക്കുന്ന പൊങ്കാല മഹോത്സവത്തിന് അയ്യപ്പ സേവാ സംഘം ഇടുക്കി യൂണിയൻ പ്രസിഡൻ്റ് പി.എൻ. സതീശൻ ഭദ്രദീപം കൊളുത്തും വൈകിട്ട് 7ന് താലപ്പൊലി ഘോഷയാത്രയും ചലച്ചിത്ര സീരിയൽ താരം അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡ്രാമയും നടക്കും. ഫെബ്രുവരി 24 ന് രാവിലേ എട്ടിന് ആറാട്ട് എഴുന്നള്ളത്ത്, 12.30ന് ആറാട്ട് സദ്യ, രാത്രി എട്ടിന് ക്ഷേത്രത്തിലേ തിരുവുത്സവ വഴിപാടായ കല്ലുങ്കൽ നവഗണ്ണ ഗുരുതിയും നടക്കും. ക്ഷേത്രം മേൽശാന്തി മോഹനൻ തിരുമേനി, ക്ഷേത്രം പ്രസിഡന്റ് കെ. ജി. വാസുദേവൻ നായർ, സെക്രട്ടറി സതീഷ്‌കുമാർ, ട്രഷറർ ശ്രീകാന്ത് എടാട്ടയിൽ, വൈസ് പ്രസിഡന്റ് മനോജ് കുമാർ, ജോയിന്റ് സെക്രട്ടറി ശിവദാസ് പുതുപ്പറമ്പിൽ എന്നിവർ നേതൃത്വം നൽകും.



