കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂളിൻ്റെ സുവര്‍ണ ജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. സ്കൂൾ മാനേജരും ഇടുക്കി രൂപതാ വികാരി ജനറലുമായ മോണ്‍. അബ്രഹാം പുറയാറ്റ് ഫ്‌ളാഗ് ഓഫ് ചെയ്തു.

Feb 16, 2026 - 17:03
 0

This is the title of the web page

കട്ടപ്പന വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്‌കൂളിൻ്റെ സുവര്‍ണ ജൂബിലി ആഘോഷ സമാപനത്തോടനുബന്ധിച്ച് വിളംബര ഘോഷയാത്ര സംഘടിപ്പിച്ചു. സ്കൂൾ മാനേജരും ഇടുക്കി രൂപതാ വികാരി ജനറലുമായ മോണ്‍. അബ്രഹാം പുറയാറ്റ് ഫ്‌ളാഗ് ഓഫ് ചെയ്തു.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

സ്കൂൾ അങ്കണത്തിൽ നിന്നുമാരംഭിച്ച വിളംബര ഘോഷയാത്ര വെള്ളയാം

കുടി ടൗൺ ചുറ്റി പാരിഷ് ഹാളിൽ സമാപിച്ചു.

സ്കൂൾ മാനേജരും ഇടുക്കി രൂപതാ വികാരി ജനറലുമായ മോണ്‍. അബ്രഹാം പുറയാറ്റ് വിളംബര ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്തു.

 നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മനോജ് മുരളി, കൗണ്‍സിലര്‍മാരായ കെ പി സുമോദ്, ബീനാ സിബി, രമേശ് പി.ആര്‍, ജൂലി റോയി, ഷാജി കുത്തോടിയില്‍, സന്തോഷ് ഓലിയാനിക്കല്‍, ടിജി എം രാജു, തോമസ് മൈക്കിള്‍, ഷൈനി സണ്ണി തുടങ്ങിയവര്‍ പങ്കെടുത്തു.

 വിവിധ മത, സമുദായിക, രാഷ്ട്രീയ സംഘടനാ നേതാക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, വെള്ളയാംകുടി മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, വോയ്‌സ് ഓഫ് വെള്ളയാംകുടി ഭാരവാഹികള്‍, പിടിഎ ഭാരവാഹികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ വിളംബര ഘോഷയാത്രയിൽ പങ്കെടുത്തു. നിശ്ചലദൃശ്യങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെയാണ് വിളംബര ജാഥ നടന്നത്.

തുടർന്ന്

അസിസ്റ്റന്റ് മാനേജര്‍ ഫാ. ജോസഫ് വടക്കേമുറി പതാക ഉയര്‍ത്തി.17 ന് നടക്കുന്ന സുവര്‍ണ ജൂബിലി സമാപന സമ്മേളനം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനംചെയ്യും. മോണ്‍. അബ്രഹാം പുറയാറ്റ് അധ്യക്ഷനാകും. രൂപതാ മുഖ്യവികാരി ജനറല്‍ മോണ്‍. ജോസ് കരിവേലിക്കല്‍ അനുഗ്രഹ പ്രഭാഷണവും മന്ത്രി റോഷി അഗസ്റ്റിന്‍ മുഖ്യപ്രഭാഷണവും നടത്തും. ഡീന്‍ കുര്യാക്കോസ് എംപി പ്രതിഭകളെ ആദരിക്കും. രൂപതാ വിദ്യാഭ്യാസ സെക്രട്ടറി ഫാ. ജോര്‍ജ് തകടിയേല്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്യും. ഈവര്‍ഷത്തെ എക്‌സലന്‍സി അവാര്‍ഡുകള്‍ കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയി വെട്ടിക്കുഴി സമ്മാനിക്കും. ഹെഡ്മാസ്റ്റര്‍ ബിനോയി മഠത്തില്‍, കട്ടപ്പന എഇഒ രാജശേഖരന്‍ സി, നഗരസഭ കൗണ്‍സിലര്‍മാരായ ബീന സിബി, കെ പി സുമോദ്, പൂര്‍വ വിദ്യാര്‍ഥി പ്രതിനിധി ഷാജി മാത്യു, ഫാ. ജോസ് വടക്കേമുറിയില്‍, ഫാ. ജേക്കബ് മാട്ടേല്‍, ജിജി ജോര്‍ജ്, വിന്‍സി സെബാസ്റ്റ്യന്‍, സൈജു ജോസഫ്, ജെയിംസ് വര്‍ഗീസ്, ജിന്‍സി മോള്‍ ടി എച്ച്, ജെറോം സാബു, അമല സജേഷ് എന്നിവര്‍ സംസാരിക്കും. തുടർന്ന് സ്‌കൂളിലെ കലാപ്രതിഭകള്‍ അണിനിരക്കുന്ന മെഗാ ഇവന്റും നടക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow