കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച്‌ 10

Feb 16, 2026 - 11:55
 0
കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം; അവസാന തീയതി മാര്‍ച്ച്‌ 10
This is the title of the web page

കാസര്‍കോട് പെരിയ ആസ്ഥാനമായുള്ള കേരള കേന്ദ്ര സര്‍വകലാശാലയില്‍ നാല് വര്‍ഷ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജ്യൂക്കേഷന്‍ പ്രോഗ്രാമിന് (ഐടിഇപി) ഇപ്പോള്‍ അപേക്ഷിക്കാം.രാജ്യത്തെ വിവിധ സര്‍വകലാശാലകളിലേക്കും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ) നടത്തുന്ന പൊതുപ്രവേശന പരീക്ഷയായ നാഷണല്‍ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (എന്‍സിഇടി) വഴിയാണ് കേരള കേന്ദ്ര സര്‍വകലാശാലയിലും പ്രവേശനം. ബിഎസ്‌സി ബിഎഡ് ഫിസിക്‌സ്, ബിഎസ്‌സി ബിഎഡ് സുവോളജി, ബിഎ ബിഎഡ് ഇംഗ്ലീഷ്, ബിഎ ബിഎഡ് എക്കണോമിക്‌സ്, ബികോം ബിഎഡ് എന്നീ പ്രോഗ്രാമുകളാണ് സര്‍വകലാശാല നടത്തുന്നത്.

Slide 1
Slide 2
Slide 3
Slide 4
Slide 1
Slide 2
Slide 3
Slide 4

ബികോം ബിഎഡ്ഡിന് 50ഉം മറ്റുള്ളവക്ക് 25 വീതവും സീറ്റുകളാണുള്ളത്. പ്ലസ് ടുവാണ് നാല് വര്‍ഷം കൊണ്ട് ബിരുദവും ബിഎഡ്ഡും ലഭിക്കുന്ന പ്രോഗ്രാമുകളുടെ യോഗ്യത. https://exams.nta.nic.in/ncet/ സന്ദര്‍ശിച്ച്‌ മാര്‍ച്ച്‌ 10 രാത്രി 11.50 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. മാര്‍ച്ച്‌ 11ന് രാത്രി 11.50 വരെ ഫീസ് അടക്കാം. മാര്‍ച്ച്‌ 12 മുതല്‍ 14 വരെ തീയതികളില്‍ അപേക്ഷയിലെ തെറ്റുതിരുത്താനുള്ള അവസരമുണ്ടാകും. എന്‍ടിഎ ഹെല്‍പ്പ് ഡസ്‌ക്: 01140759000, ഇ മെയില്‍: ncet@nta.ac.in. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റ് www.cukerala.ac.in അല്ലെങ്കില്‍ എന്‍ടിഎ വെബ്‌സൈറ്റ് www.nta.ac.in സന്ദര്‍ശിക്കുക.

What's Your Reaction?

like

dislike

love

funny

angry

sad

wow