ശബരിമലയില്‍ ദ്വാരപാലക കട്ടിള പാളികളില്‍ നിന്ന് ആകെ നഷ്ടമായത് ഒരു കിലോ 700 ഗ്രാം സ്വര്‍ണ്ണമെന്ന നിഗമനത്തില്‍ എസ്‌ഐടി
ശ ബരിമലയില്‍ ദ്വാരപാലക കട്ടിള പാളികളില്‍ നിന്ന് ആകെ നഷ്ടമായ സ്വര്‍ണം ഒരു കിലോ 700 ഗ്രാം എന്ന് എസ്‌ഐടി നിഗമനം.വി.എസ്.എസ്.സിയില്‍ നിന്നുള്ള ശാസ്ത്രീയ പരിശോധനയുടെ ഫലം അടക്കം വിലയിരുത്തിയാണ് കണക്ക്. ജംഷഡ്പൂരിലെ നാഷണല്‍ ലാബില്‍ നിന്നുള്ള ഫലംകൂടി വന്ന ശേഷം കണക്ക് കോടതിയെ അറിയിക്കും. ദ്വാരപാലക ശില്‍പ്പപാളികളില്‍ നിന്നുമാണ് കൂടുതല്‍ സ്വര്‍ണം നഷ്ടമായത്.
900 ഗ്രാം സ്വര്‍ണം വേര്‍തിരിച്ചുവെന്നായിരുന്നു സ്മാര്‍ട്ട് ക്രിയേഷന്‍ ഉടമയുടെ മൊഴി. ഏറ്റവും കൂടുതല്‍ സ്വര്‍ണം നഷ്ടമായത് ദ്വാരപാലക ശില്‍പ്പപാളികളില്‍ നിന്നുമാണ്. വി.എസ്.എസ്.സിയിലെ ശാസ്ത്രീയ പരിശോധനയിലാണ് നഷ്ടമായ സ്വര്‍ണത്തിന്റെ കണക്ക് വ്യക്തമായത്. ജംഷഡ്പൂര്‍ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലാബിലെ ഫലം കൂടി പരിഗണിച്ചാകും അന്തിമ റിപ്പോര്‍ട്ട് വരുന്നത്.



