വൈവിധ്യം കൊണ്ട് പുതുമയാർന്ന ഹാപ്പി ഡേ ബയോ ഡൈവേഴ്സ്റ്റി പാർക്ക് ഇരട്ടയാർ ചെമ്പകപ്പാറ ബെൽമൗണ്ട് സ്കൂളിന് സമീപം കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി തുറന്നു. ഇരട്ടയാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി കെ ഉദ്ഘാടനം ചെയ്തു.
വൈവിധ്യം കൊണ്ട് പുതുമയാർന്ന ഹാപ്പി ഡേ ബയോ ഡൈവേഴ്സിറ്റി പാർക്കാണ് ഇരട്ടയാർ ചെമ്പകപ്പാറ യിലുള്ള ബെൽ മൗണ്ട് സ്കൂളിന് സമീപം കുട്ടികൾക്കും പൊതുജനങ്ങൾക്കുമായി സജ്ജീകരിച്ചിരിക്കുന്നത്. സ്കൂളിൻറെ 24-മത് വാർഷിക ആഘോഷ ചടങ്ങിൽ വച്ചാണ് പാർക്ക് പൊതുജനങ്ങൾക്കായി തുറന്നു നൽകിയത്.ബാംബൂ ട്രീ ഹൌസ്, മുനിയറ അഡ്വഞ്ചർ വിസിറ്റ്,റോക്ക് ആൻഡ് റോപ്പ് ക്ലൈമ്പിങ് പൗണ്സിങ് കോട്ട്, ബാംബൂ ലിഷർ പോയിന്റ്,ജോഗിങ്ങ് ഏരിയ , ഫിഷ് പോണ്ട്, മെഡിസിനാൽ അർബർ, ഫന്റാസിയ വ്യൂ ടവർ, ടോക്കിങ് പിറ്റ്, സിമ്മിംഗ് പൂൾ, വെജിറ്റബിൾ ആൻഡ് ഫ്ലവർ ഗാർഡൻ , ജംഗിൾ ഹഡ് ,പെറ്റ് കോർണർ, കൂടാതെ ഏറ്റവും ഉയരം ഉള്ള സ്ട്രയിറ്റ് സ്ലൈഡും ഒരുക്കിയിട്ടുണ്ട്.
രാവിലെ 9:00 മുതൽ വൈകിട്ട് 6:00 വരെയാണ് സന്ദർശന സമയം.നാട്ടുകാരുടെയും സ്കൂളിൽ എത്തുന്ന വിദ്യാർത്ഥികളുടെയും മാനസിക ഉല്ലാസത്തിന് ഉതകം വിധത്തിലുള്ള പ്രവർത്തനങ്ങളാണ് ഇവിടെ നടത്തിയിട്ടുള്ളത്.പ്രദേശത്തിൻറെ ടൂറിസം വികസനത്തിനും ഇത് മുതൽക്കൂട്ട് ആകും എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

