മറയൂർ-മൂന്നാർ റോഡിൽ എട്ടാംമൈലിൽ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസിന്റെയും കാറിന്റെയും ചില്ലുകൾ പടയപ്പ തകർത്തു.
മറയൂർ-മൂന്നാർ റോഡിൽ എട്ടാംമൈലിൽ കാട്ടുകൊമ്പൻ പടയപ്പയുടെ ആക്രമണം. വിനോദസഞ്ചാരികൾ സഞ്ചരിച്ച ബസിന്റെയും കാറിന്റെയും ചില്ലുകൾ പടയപ്പ തകർത്തു. ഈരാറ്റുപേട്ടയിൽ നിന്നും മറയൂരിലേക്ക് വരികയായിരുന്ന വിനോദസഞ്ചാരികളുടെ കാറിന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. കാറിന്റെ ബോണറ്റിൽ തുമ്പിക്കൈ കൊണ്ട് അടിക്കുകയും മുൻവശത്തെ ചില്ല് തകർക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന ഈരാറ്റുപേട്ട സ്വദേശികളായ മുഹമ്മദ് യൂസഫ്, അഷ്റഫ് എന്നിവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
പിന്നീട് മൂന്നാർ ഭാഗത്തേക്ക് പോയ വിനോദസഞ്ചാരികളുടെ ബസിന് നേരെയും ആന തിരിഞ്ഞു. വിവരമറിഞ്ഞെത്തിയ മറയൂർ റേഞ്ച് ഓഫീസർ അബ്ജു കെ. അരുണിന്റെ നേതൃത്വത്തിലുള്ള വനംവകുപ്പ് ആർ.ആർ.ടി സംഘം യാത്രക്കാരെ സുരക്ഷിതമായി മറയൂരിലെത്തിച്ചു. പടയപ്പ നിലവിൽ മദപ്പാടിലായതിനാൽ മറയൂർ-മൂന്നാർ റോഡിലൂടെ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് അറിയിച്ചു.

