പൊയ്കയിൽ കുമാരഗുരുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാറും ചിത്രപ്രദർശനവും സംഘടിപ്പിച്ചു. സാഹിത്യകാരൻ കാഞ്ചിയാർ രാജൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
പൊയ്കയിൽ കുമാരഗുരുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ആഭിമുഖ്യത്തിൽ സെമിനാറും ചിത്രപ്രദർശനവും സംഘടിപ്പിച്ചു.സാഹിത്യകാരൻ കാഞ്ചിയാർ രാജൻ സെമിനാർ ഉദ്ഘാടനം ചെയ്തു.കട്ടപ്പന പ്രസ് ക്ലബ് ഹാളിൽ വച്ചാണ് സെമിനാർ സംഘടിപ്പിച്ചത്.
അനിൽ വർഷ വരച്ച ചിത്രങ്ങളുടെ പ്രദർശനോദ്ഘാടനം പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കൗൺസിലംഗം എം.സി ബോബൻ ഉദ്ഘാടനം ചെയ്തു. അറിവ്, അടിമത്തം, വിമോചനം, പൊയ്കയിൽ കുമാരഗുരുവിന്റെ ദർശനം എന്ന വിഷയത്തിൽ ചരിത്രവിദ്യാർത്ഥി സ്വാതി മോഹൻലാൽ സെമിനാർ വിഷയാവതരണം നടത്തി. സാഹിത്യകാരൻ കാഞ്ചിയാർ രാജൻ സെമിനാർ ഉദ്ഘാടനം ചെയ്തു.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡണ്ട് സുഗതൻ കരുവാറ്റ അധ്യക്ഷനായിരുന്നു. യോഗത്തിൽ പ്ലാവില പുരസ്കാര ജേതാവ് പുഷ്പമ്മയെ യോഗത്തിൽ കവി കെ ആർ രാമചന്ദ്രൻ ആദരിച്ചു. കുമാരഗുരുവിന്റെ പാട്ടുകൾ തോവാള ആചാര്യകലാക്ഷേത്രത്തിലെ ഗായകർ ആലപിച്ചു. സാഹിത്യ അക്കാദമിയംഗം മോബിൻ മോഹൻ, ആർ മുരളീധരൻ, ജോർജ്ജുകുട്ടി ജിയോ ബുക്സ്, വി ആർ സുരേഷ്, മനോജ് റ്റി. എൻ, രവീന്ദ്രനാഥ്, എന്നിവർ സംസാരിച്ചു.



