വൈറല്‍ വീഡിയോയ്ക്ക് വേണ്ടി 'ഡെവിള്‍ ക്രാബി'നെ കറി വച്ച് കഴിച്ചു, പിന്നാലെ 51 -കാരിക്ക് ദാരുണാന്ത്യം
സമൂഹ മാധ്യമത്തില്‍ വൈറല്‍ ഉള്ളടക്കം നിർമ്മിക്കുന്നതിന്‍റെ ഭാഗമായി വിഷമുള്ള കക്കയിറച്ച് കഴിഞ്ഞ സമൂഹ മാധ്യമ ഉള്ളടക്ക സൃഷ്ടാവ് മരിച്ചു.ഫിലിപ്പീൻസിലെ പലാവാൻ പ്രവിശ്യയിലെ തീരദേശ നഗരമായ പ്യൂർട്ടോ പ്രിൻസെസയിലെ തന്‍റെ വീടിനടുത്ത് ഒരു സമൂഹ മാധ്യമ ഉള്ളടക്ക വീഡിയോയുടെ ചിത്രീകരണത്തിനിടെയാണ് 51 -കാരിയായ എമ്മ അമിത് മനുഷ്യർക്ക് ഹാനീകരമായ വിഷമടങ്ങിയ കക്കയിറച്ചി കഴിച്ചതിനെ തുടർന്ന് മരിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു .ഫെബ്രുവരി 4 -ന് ഒരു കണ്ടല്‍ക്കാടില്‍ അമിതും സുഹൃത്തുക്കളും കക്കയിറച്ചി വിളവെടുക്കുന്നതിനും തുടർന്ന് തേങ്ങാപ്പാലില്‍ കക്കയിറച്ചി പാകം ചെയ്യുന്നതിനും വീഡിയോയില്‍ ചിത്രീകരിച്ചിരുന്നു. വീഡിയോയില്‍, പാകം ചെയ്ത മറ്റ് കടല്‍ജീവികളോടൊപ്പം തയ്യാറാക്കിയ കടല്‍ ഭക്ഷണത്തില്‍ നിന്നും സ്റ്റൂ പോലെ തോന്നിക്കുന്ന ഒരു കടല്‍ ഒച്ചിനെ എമ്മ അമിത് ഭക്ഷിക്കുന്നത് കാണാം. ഭക്ഷണം കഴിച്ച് ഏതാണ്ട് 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് തന്നെ എമ്മയ്ക്ക് ഗുരുതരമായ രോഗം പിടിപെട്ടു. ഉടനെ തന്നെ അടുത്തുള്ള ഒരു ക്ലിനിക്കിലേക്ക് കൊണ്ടുപോകുന്നതിനിടെ അവർക്ക് ഹൃദയാഘാതം സംഭവിച്ചതായി റിപ്പോർട്ടുകള്‍ പറയുന്നു.

